Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Distict News

Thrissur

ശാ​ശ്വ​ത​പ​രി​ഹാ​രം​കാ​ണാ​ൻ വി​ദ​ഗ്ധ​സ​മി​തി​യെ നി​യോ​ഗി​ക്കും: മേ​യ​ർ

മ​ണ്ണു​ത്തി: ദേ​ശീ​യ​പാ​ത ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണ​ത്തി​നു​ശേ​ഷം മ​ണ്ണു​ത്തി​യി​ലു​ണ്ടാ​കു​ന്ന അ​തി​രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​ൻ വി​ദ​ഗ്ധ​സ​മി​തി​യെ നി​യോ​ഗി​ക്കും. വി​ദ​ഗ്ധ​സ​മി​തി ത​യാ​റാ​ക്കു​ന്ന മാ​സ്റ്റ​ർ​പ്ലാ​ൻ മ​ണ്ണു​ത്തി​യി​ലെ ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം ന​ട​പ്പാ​ക്കു​മെ​ന്നും കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ പ​റ​ഞ്ഞു.

മ​ണ്ണു​ത്തി​യി​ലെ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് മേ​യ​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കാ​ന​ക​ൾ ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ക്കാ​ത്ത​തും പ​ല സ്ഥ​ല​ങ്ങ​ളി​ലും കാ​ന​ക​ളു​ടെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തു​മാ​ണ് വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണം.

ദേ​ശീ​യ​പാ​ത ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണ​ത്തി​നു​മു​മ്പ് പ്ര​ദേ​ശ​ത്ത് വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന നാ​ലു​കാ​ന​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ ഒ​രു കാ​ന ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി നി​ർ​മി​ക്കാ​തി​രു​ന്ന​തു നി​ല​വി​ലെ വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​യ​താ​യി മ​ണ്ണു​ത്തി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​യു. മു​ത്തു പ​റ​ഞ്ഞു.

കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.ആ​ർ. സ​ന്തോ​ഷ്, കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ സി​ന്‍റാ​മോ​ൾ സോ​ജ​ൻ, നീ​തു സു​മേ​ഷ്, പോ​ളി ജോ​സ് കു​ള​ങ്ങ​ര, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ര​വീ​ന്ദ്ര​ൻ ക​രു​മ​ത്തി​ൽ, വി.​വി. ജോ​ബി, സി.​എ. ജോ​സ്, ലി​സി ജോ​ൺ​സ​ൺ തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശ​ക​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

District News

ത​ഹ​സി​ൽ​ദാ​രു​ടെ ഉ​ന്നം പി​ഴ​ച്ചി​ല്ല: സ്വ​ർ​ണ​വും വെ​ങ്ക​ല​വുംനേ​ടി

വ​ട​ക്കാ​ഞ്ചേ​രി: ത​ല​പ്പി​ള്ളി താ​ലൂ​ക്ക് മു​ൻ ത​ഹ​സി​ൽ​ദാ​ർ എം.​ആ​ർ. രാ​ജേ​ഷ് ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ൽ മാ​ത്ര​മ​ല്ല കൃ​ത്യ​ത​യി​ലും പു​ലി​യാ​ണ്.

ജി​ല്ലാ റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ അ​ക്വാ​റ്റി​ക് കോം​പ്ല​ക്സി​ലെ ഇ​ൻ​ഡോ​ർ ഷൂ​ട്ടിം​ഗ് റേ​ഞ്ചി​ൽ ന​ട​ത്തി​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ രാ​ജേ​ഷ് വെ​ടി​വ​ച്ചി​ട്ട​ത് ര​ണ്ട് സ്വ​ർ​ണ​വും വെ​ങ്ക​ല​വും.10 മീ​റ്റ​ർ 0.177 ഓ​പ്പ​ൺ സൈ​റ്റ്  സിം​ഗി​ൾ ആ​ൻ​ഡ് ഗ്രൂ​പ്പ് ടീം ​വി​ഭാ​ഗ​ത്തി​ലാ​ണ് നേ​ട്ടം. 

2022​ൽ സം​സ്ഥാ​ന​ത​ല സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​ണ് ഈ 52 ​കാ​ര​ൻ. ഈ ​വി​ഭാ​ഗ​ത്തി​ൽ സു​വ​ർ​ണ​നേ​ട്ടം കൈ​വ​രി​ച്ച ആ​ദ്യ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന  ബ​ഹു​മ​തി​യും രാ​ജേ​ഷി​ന് സ്വ​ന്തം.

നി​ല​വി​ൽ ചെ​മ്പു​ക്കാ​വി​ലെ പു​ഞ്ച സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​രാ​ണ്. ശ്രീ​ക​ല​യാ​ണ് ഭാ​ര്യ. അ​നു​ശ്രീ, അ​ശ്വി​ൻ എ​ന്നി​വ​ർ മ​ക്ക​ൾ.

District News

വി​വാ​ഹ​വാ​ർ​ഷി​ക​ത്തി​ൽ ധ​ന​സ​ഹാ​യം​ന​ൽ​കി മാ​തൃ​ക

എ​രു​മ​പ്പെ​ട്ടി: വി​വാ​ഹ​ത്തി​ന്‍റെ സി​ൽ​വ​ർ​ജൂ​ബി​ലി ആ​ഘോ​ഷ​വേ​ള​യി​ൽ ആം​ബു​ല​ൻ​സ് സം​ഘ​ട​ന​യാ​യ ആ​ക്ട്സി​ന് ധ​ന​സ​ഹാ​യം​ന​ൽ​കി ദ​മ്പ​തി​ക​ൾ മാ​തൃ​ക​യാ​യി.

എ​രു​മ​പ്പെ​ട്ടി ക​ട​ങ്ങോ​ട് മ​ണ്ടം​പ​റ​മ്പ് മ​ണ​ലി​വീ​ട്ടി​ൽ എം.​കെ. ജോ​ഷി​യും ഭാ​ര്യ ബീ​ന ജോ​ഷി​യും മ​ക്ക​ളും ചേ​ർ​ന്നാ​ണ് 25,000 രൂ​പ​യു​ടെ ചെ​ക്ക് ആ​ക്ട്സി​ന് ന​ൽ​കി​യ​ത്. എ​രു​മ​പ്പെ​ട്ടി തി​രു​ഹൃ​ദ​യ പാ​രി​ഷ് ഹാ​ളി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും സം​ഘ​ടി​പ്പി​ച്ച സ​ൽ​ക്കാ​ര വേ​ള​യി​ൽ ആ​ക്സി​ന്‍റെ എ​രു​മ​പ്പെ​ട്ടി ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ൾ​ക്ക് ചെ​ക്ക് കൈ​മാ​റി. സെ​ക്ര​ട്ട​റി പി.​പി. പ​ത്മ​ദാ​സ്, ട്ര​ഷ​റ​ർ ഫ​രീ​ദ് അ​ലി, യൂ​ണി​റ്റ് ഭാ​ര​വാ​ഹി പി.​ടി. ആ​ന്‍റോ എ​ന്നി​വ​ർ ചെ​ക്ക് ഏ​റ്റു​വാ​ങ്ങി.

District News

വി​ജ​യോ​ത്സ​വ​വും സ്‌​നേ​ഹാ​ദ​ര​വും

പ​രി​യാ​രം


പ​രി​യാ​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി വി​ജ​യോ​ത്സ​വം ന​ട​ത്തി. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ പ​രി​യാ​രം മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി ക​ളെ​യും സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു.

1200 ൽ 1200 ​മാ​ർ​ക്ക് നേ​ടി​യ ആ​ൻ വി​യ സു​നി​ലി​നു പ്ര​ത്യേ​ക​പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. കേ​ര​ള​ത്തി​ലെ പ്ല​സ് ടു ​സ്കൂ​ളു​ക​ളി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച കു​റ്റി​ക്കാ​ട് സ്കൂ​ളി​ന് ഉ​പ​ഹാ​രം ന​ൽ​കി. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​വ​രെ​യും ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.

പ​രി​യാ​രം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്് എം. ​ടി. ഡേ​വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സി​ഡ​ന്‍റ്് വി.​സി. ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ യെ ​പ​രി​യാ​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി അ​നു​മോ​ദി​ച്ചു.
എ​ബി ജോ​ർ​ജ്, ജെ​യിം​സ് പോ​ൾ, വി.​ഒ. പൈ​ല​പ്പ​ൻ, ഷോ​ൺ പ​ല്ലി​ശേ​രി, ഡാ​ർ​ളി പോ​ൾ​സ​ൻ, സി.​ജി. ബാ​ല​ച​ന്ദ്ര​ൻ, ലി​ൻ​സ​ൻ ന​ട​വ​ര​മ്പ​ൻ, ഷാ​ജു തോ​മാ​സ്, പ്രി​യ വി​ന​യ​ൻ, ജോ​ഷി മാ​ളി​യേ​ക്ക​ൽ, ജോ​ർ​ജ് തീ​താ​യി, ആ​ന്‍റു മാ​സ്റ്റ​ർ, ജി​ബി പെ​രെ​പ്പാ​ൻ, ഷി​ജി വ​ർ​ഗീ​സ്, ജോ​സ് പ​ടി​ഞ്ഞാ​ക്ക​ര, ജോ​ഷി ജോ​ർ​ജ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ന​ട​വ​ര​മ്പ്
ന​ട​വ​ര​മ്പ് ഗ​വ. മോ​ഡ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന "വി​ജ​യോ​ത്സ​വം 2026' തൃ​ശൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് മേ​രി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ശൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് ജെ. ​ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

വേ​ളൂ​ക്ക​ര പ​ഞ്ചാ​യ​ത്തം​ഗം രേ​ണു​ക സ​ജി, എ​സ്‌​സി​പി​സി പ്ര​സി​ഡ​ന​ന്‍റ്് വി​ജ​യ​ല​ക്ഷ്മി വി​ന​യ​ച​ന്ദ്ര​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ കെ.​പി. അ​നി​ല്‍, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​നി​ജ സ​ന്തോ​ഷ് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള​ര്‍​പ്പി​ച്ചു. പ്ര​ധാ​ന​ധാ്യാ​പി​ക എം.​വി. ഉ​ഷ സ്വാ​ഗ​ത​വും പ്രി​ന്‍​സി​പ്പ​ല്‍ എം.​കെ. പ്രീ​തി ന​ന്ദി​യും പ​റ​ഞ്ഞു.

ക​ല്പ​റ​മ്പ്
ക​ല്പ​റ​മ്പ് ബി​വി​എം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ഥി​ക​ളെ എ​ന്‍​ഡോ​മെ​ന്‍റു​ക​ളും കാ​ഷ് അ​വാ​ഡു​ക​ളും ന​ല്കി അ​നു​മോ​ദി​ച്ചു.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​സീ​ജോ ഇ​രി​മ്പ​ന്‍ മെ​റി​റ്റ് ഡേ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ത​മ്പി, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​മ​സ്യ മു​ര​ളി, പി​ടി​എ പ്ര​സി​ഡ​ന്‍റ്് മേ​രി ക​വി​ത, മാ​നേ​ജ്‌​മെ​ന്‍റ് ട്ര​സ്റ്റി ജാ​ക്‌​സ​ണ്‍ പാ​ലാ​ട്ടി, പ്ര​ധാ​നാ​ധ്യാ​പി​ക കെ.​പി. റീ​ന, ജെ​യ്‌​സ​ന്‍ പ​യ​സ്, റെ​ജി​ന്‍ ജോ​ സ്, ജോ​സ്, ആ​ന്‍ ത​രീ​ന ഡി​സ്‌​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ബി​ജു ആ​ന്‍റ​ണി സ്വാ​ഗ​ത​വും സി.​ജി. ജോ​ബി ന​ന്ദി​യും പ​റ​ഞ്ഞു.

District News

ക​ത്തീ​ഡ്ര​ല്‍ കെ​സി​വൈ​എം ഫു​ട്‌​ബോ​ള്‍ ഷൂ​ട്ടൗ​ട്ട് ന​ട​ത്തി

ഇ​രി​ങ്ങാ​ല​ക്കു​ട: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ന്‍റെ ആ​വേ​ശം നാ​ട്ടി​ലെ കു​ട്ടി​ക​ളി​ലേ​ക്കും യു​വ​ജ​ന​ങ്ങ​ളി​ലേ​ക്കും പ​ക​ര്‍​ന്നു​കൊ​ണ്ട് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ കെ​സി​വൈ​എം സം​ഘ​ടി​പ്പി​ച്ച ഫു​ട്‌​ബോ​ള്‍ ഷൂ​ട്ടൗ​ട്ട് ശ്ര​ദ്ധേ​യ​മാ​യി. ആ​വേ​ശ​വും മ​ത്സ​ര​വീ​ര്യ​വും നി​റ​ഞ്ഞ പ​രി​പാ​ടി​യി​ല്‍ കു​ട്ടി​ക​ളു​ടെ വ​ന്‍​പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​ണ്ടാ​യ​ത്. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ ആ​ദ്യ ഗോ​ള്‍ നേ​ടി പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഷൂ​ട്ടൗ​ട്ട് സം​ഘ​ടി​പ്പി​ച്ച​ത്. ഫു​ട്‌​ബോ​ളി​നോ​ടു​ള്ള കു​ട്ടി​ക​ളു​ടെ താ​ല്പ​ര്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും കാ​യി​ക​മ​നോ​ഭാ​വം വ​ള​ര്‍​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി. അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ലി​ന്‍റോ കാ​രേ​ക്കാ​ട​ന്‍, ഫാ. ​ക്രി​സ്റ്റോ​ണ്‍ കൈ​നാ​ട​ത്തു​പ​റ​മ്പി​ല്‍, ഫാ. ​ജ​സ്റ്റി​ന്‍ ക​ള​ര്‍​പ്പാ​റ, ആ​നി​മേ​റ്റ​ര്‍ ജോ​സ് മാ​മ്പി​ള്ളി എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. 70ലേ​റെ കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു. ഗോ​ള്‍ നേ​ടി​യ എ​ല്ലാ കു​ട്ടി​ക​ളെ​യും മെ​ഡ​ലു​ക​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു. കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് പി.​ഡി. ഡി​ജോ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ ജോ​സ്‌​ലി​ന്‍ ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

District News

കു​ടി​വെ​ള്ളം മു​ട​ങ്ങി​യി​ട്ട് ര​ണ്ടു​മാ​സം; വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ൽ പ്ര​തി​ഷേ​ധം

കൂ​രി​ക്കു​ഴി: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്ന് ക​യ്പ​മം​ഗ​ലം തീ​ര​മേ​ഖ​ല​യി​ൽ കു​ടി​വെള്ളം ​മു​ട​ങ്ങി​യി​ട്ട് ര​ണ്ടു മാ​സം; പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ട്ട​ർ അ ​ഥോ​റി​റ്റി ഓ​ഫീ​സി​ൽ പ്ര​തി​ഷേ​ധം. ക​യ്പ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​ര​മേ​ഖ​ല​യി​ലെ 12, 13,14,15 എ​ന്നീ വാ​ർ​ഡു​ക​ളി​ലാ​ണു ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ങ്ങ​ളി​ലാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കാ ത്ത​ത്.​ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​നി​ടെ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നു ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.

ക​ട​ലോ​ര മേ​ഖ​ല ആ​യ​തി​നാ​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ശു​ദ്ധ ജ​ല​ത്തെ​യാ​ണ് 80 ശ​ത​മാ​നം വീ​ട്ടു​കാ​രും ആ​ശ്ര​യി​ച്ചു​വ​രു​ന്ന​ത്. കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു 1500ഒാ​ളം വീ​ട്ടു​കാ​ർ ദു​രി​ത​ത്തി​ലാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന സു​രേ​ന്ദ്ര​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ശം നാ​ലു വാ​ർ​ഡു​ക​ളി​ലും ടാ​ങ്ക​റി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​മൂ​ലം പ​ഞ്ചാ​യ​ത്തി​ന് ല​ക്ഷ​ക്ക​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ അ​ധി​ക ബാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

പൊ​തു​ടാ​പ്പു​ക​ളി​ൽ ല​ഭി​ക്കാ​ത്ത വെ​ള്ള​ത്തി​നു പ്ര​തി​മാ​സം ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കു ന​ൽ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് പ​ഞ്ചാ​യ​ത്തി​നു വ​ന്നി​ട്ടു​ള്ള​ത് . നി​ര​വ​ധി ത​വ​ണ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രോ​ട് പൊ​ട്ടി​യ പൈ​പ്പു​ക​ൾ ശ​രി​യാ​ക്കി രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ക്ഷേ അ​ധി​കൃ​ത​ർ ത​യാ​റാ​വാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും മ​തി​ല​കം വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് മൂ​ന്നു​ദി​വ​സ​ത്തി​ന​കം കു​ടി​വെ​ള്ള വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് എ​ൻ​ജി​നീ​യ​ർ അ​നു​പ്രി​യ ഉ​റ​പ്പു ന​ൽ​കി​യ​താ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​രേ​ഷ് കൊ​ച്ചു​വീ​ട്ടി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സീ​ന ഇ​സ്മാ​യി​ൽ, സ​ന്ധ്യ ര​വീ​ന്ദ്ര​ൻ, ര​ശ്മി ശ്രീ​ജി​ത്ത്, ന​സീ​മ, ലു​ഖ്‌​നാ, അ​ൻ​സാ മോ​ൾ, ജി​സ്നി ഷാ​ജി, പി.​സി. മ​നോ​ജ്, ജി​ഷ, മ​തി​ല​കം ബ്ലോ​ക്ക് മെ​മ്പ​ർ​മാ​രാ​യ ഷീ​ബ സ​തീ​ഷ്, ഫാ​ത്തി​മ അ​ന​സ്, മു​ൻ മെ​മ്പ​ർ​മാ​രാ​യ സി.​ജെ.​പോ​ൾ​സ​ൺ, അ​ന​സ് അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

District News

വി​ശു​ദ്ധ തോ​മ​സ് മൂ​ര്‍ ദി​നാ​ച​ര​ണം ന​ട​ത്തി

ഇ​രി​ങ്ങാ​ല​ക്കു​ട: കെ​സി​വൈ​എ​മ്മി​ന്‍റെ സ്വ​ര്‍​ഗീ​യ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ തോ​മ​സ് മൂ​ര്‍ ദി​നാ​ച​ര​ണം സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ ഇ​ട​വ​ക​യി​ല്‍ ന​ട​ത്തി.
വി​കാ​രി ഫാ.​ഡോ. ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തു​ക​യും ദി​നാ​ച​ര​ണ​സ​ന്ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു.

അ​സി. വി​കാ​രി ഫാ. ​ലി​ന്‍റോ കാ​രേ​ക്കാ​ട​ന്‍, കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് പി.​ഡി. ഡി​ജോ, സെ​ക്ര​ട്ട​റി എം.​വി. ആ​ന്‍റ​ണി, ട്ര​ഷ​റ​ര്‍ യേ​ശു​ദാ​സ് ജെ. ​മാ​മ്പി​ള്ളി, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ന​ഹ ജാ​ക്‌​സ​ണ്‍ ചെ​റു​പു​ന്നം, ജോ​സ്‌​ലി​ന്‍ ജോ​സ്, ജോ​യി​ന്‍റ്് സെ​ക്ര​ട്ട​റി അ​ന​റ്റ് മ​രി​യ, ആ​നി​മേ​റ്റ​ര്‍ ജോ​സ് മാ​മ്പി​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

മ​ർ​ച്ച​ന്‍റ്്സ് അ​സോ​സി​യേ​ഷ​ൻ വ​നി​താ​വിം​ഗ് പൊ​തു​യോ​ഗം

ചാ​ല​ക്കു​ടി: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വ​നി​താ​വിം​ഗ് പൊ​തു​യോ​ഗം ന​ട​ത്തി. വ​നി​താ പ്ര​സി​ഡ​ന്‍റ് സി​ന്ധു ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി വ​നി​താ​വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന ട്ര​ഷ​റു​മാ​യ ഷൈ​നാ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ട്ര​ഷ​റ​ർ ജോ​യ് മൂ​ത്തേ​ട​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. 2026 - 28 വ​ർ​ഷ​ത്തേ​ക്കു​ള്ള വ​നി​താ വിം​ഗി​ന്‍റെ ഭാ​ര​വാ​ഹി​ക​ളാ​യി സി​ന്ധു ബാ​ബു - പ്ര​സി​ഡ​ന്‍റ്്, ഷൈ​ന ജോ​ർ​ജ്, മി​നി രാ​ജു - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ഷാ​ജി ആ​ന്‍റോ - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സ്മൈ​ജ സ​ന്തോ​ഷ്‌, മോ​ളി ജോ​ഷി - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ , സി​നി സ​ന്തോ​ഷ് - ട്ര​ഷ​റ​ർ, എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ പി.​വി. ഫ്രാ​ൻ​സി​സ് , ക​ൺ​വീ​ന​ർ ശ​ശി​ധ​ര​ൻ, ട്ര​ഷ​റ​ർ സി. ​വി​നോ​ദ്, ബി​നു മ​ഞ്ഞ​ളി, ഷൈ​ജു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ച​ന്ദ്ര​ൻ കൊ​ള​ത്താ​പ്പി​ള്ളി, റെ​യ്സ​ൺ ആ​ലു​ക്ക, ആ​ന്‍റോ മേ​നാ​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത റെ​യ് സ​ൺ ആ​ലു​ക്ക​യെ​യും എ​സ് എ​ച്ച് കോ​ള​ജി​ൽ പ്രഫ​സ​ർ ഓ​ഫ് പ്രാ​ക്ടീ​സ് ആ​യി തെ​ര​ഞ്ഞെ​ ടു​ത്ത ഷൈ​ന ജോ​ർ​ജി​നെ​യും പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

District News

എ​ഥ​നോ​ൾ ഇ​ന്ധ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​രി​മി​ത​പ്പെ​ടു​ത്ത​ണം

ചാ​ല​ക്കു​ടി:എ​ഥ​നോ​ൾ ഇ​ന്ധ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​രി​മി​ത​പെ​ടു​ത്ത​ണ​മെ​ന്ന് ആ​ർ​ജെ​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി യൂ​ജി​ൻ മോ​റേ​ലി. പെ​ട്രോ​ളി​ൽ 80 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ എ​ഥ​നോ​ൾ ക​ല​ർ​ത്തി വ്യാ​പാ​രാ​ടി​സ്ഥ​ന​ത്തി​ൽ വി​ല്പ​ന​ന​ട​ത്തു​ന്ന​ത് ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ ഉ​ണ്ടാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രെ ആ​ർ​ജെ​ഡി നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സാ​യാ​ഹ്‌​ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം

എ.​എ​ൽ. കൊ​ച്ച​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് വി. ​ഐ​നി​ക്ക​ൽ, ഹ​സീ​ന നി​ഷാ​ബ്, എ​ൻ.​സി.​ബോ​ബ​ൻ, പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ജോ​സ​ഫ് ക​ര്‍​ത്ത​നാ​ട​ൻ, സി.​എ. തോ​മ​സ്, ജ​ന​ത പൗ​ലോ​സ്, പി.​കെ. കു​ട്ട​ൻ, സാ​ബു തെ​ക്ക​ൻ, ഡേ​വി​സ് താ​ക്കോ​ൽ​ക്കാ​ര​ൻ, തോ​മ​സ് ത​ണ്ടി​യേ​ക്ക​ൽ, ബി​ന്‍റീ​ഷ് അ​തി​ര​പ്പി​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

പി​ആ​ര്‍​എ​സ് പോ​ര്‍​ട്ട​ലി​ല്‍ സാ​ങ്കേ​തി​ക​മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രും: മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

ഇ​രി​ങ്ങാ​ല​ക്കു​ട: ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള പി​ആ​ര്‍​എ​സ് ഫ​ണ്ട് വൈ​കു​ന്ന​തി​നു പ​രി​ഹാ​ര​മാ​യി പോ​ര്‍​ട്ട​ലി​ല്‍ സാ​ങ്കേ​തി​ക മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​മെ​ന്ന് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​ഭ​രി​ക്കു​ന്ന നെ​ല്ലി​ന്‍റെ വില യ​ഥാ​സ​മ​യം കൃ​ത്യ​മാ​യി കൊ​ടു​ക്കു​ന്ന​തി​ന് പ​ക​രം അ​ത് പി​ആ​ര്‍​എ​സ് ലോ​ണാ​യി കൊ​ടു​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് കു​റേനാ​ളാ​യി ന​ട​ന്നു​കൊ​ണ്ടി​രിക്കു​ന്ന​ത്.

എ​ന്നാ​ല്‍ പി​ആ​ര്‍​എ​സ് ലോ​ണാ​യി ല​ഭി​ക്കു​ന്ന തു​ക സ​ര്‍​ക്കാ​ര്‍ കൃ​ത്യ​മാ​യി തി​രി​ച്ച​ട​ക്കാ​ത്ത​തു​മൂ​ലം ക​ര്‍​ഷ​ക​ര്‍​ക്ക് വ​ള​രെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​ന്ന​താ​യും അ​വ​രു​ടെ സി​ബി​ല്‍ സ്‌​കോ​റി​നെ പോ​ലും ബാ​ധി​ച്ച് മ​റ്റു ലോ​ണു​ക​ള്‍ എ​ടു​ക്കു​ന്ന​തി​നു ത​ട​സ​മാ​വു​ക യും ​ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഉ​ണ്ണി​യാ​ട​ന്‍ പ​റ​ഞ്ഞു.

ഉ​ണ്ണി​യാ​ട​ന്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ യാ​ഥാ​ര്‍​ഥ്യ മാ​ണെ​ന്നു ത​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി ഉ​ണ്ണി​യാ​ട​ന് മ​റു​പ​ടി ന​ല്‍​കി.

District News

മൂ​ർ​ക്ക​നാ​ട് ഡോ​ഗ് ഷെ​ല്‍​ട്ട​ര്‍; ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധം

ഇ​രി​ങ്ങാ​ല​ക്കു​ട: മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ക​യ​റു​ന്ന മൂ​ര്‍​ക്ക​നാ​ട് പ്ര​ദേ​ശ​ത്ത് ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭാ അ​ധി​കാ​രി​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി ഡോ​ഗ് ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​നെ​തി​രേ മൂ​ര്‍​ക്ക​നാ​ട് ഒ​ന്നാം​വാ​ര്‍​ഡ് ജ​ന​കീ​യ​കൂ​ട്ടാ​യ്മ ധ​ര്‍​ണ ന​ട​ത്തി. ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മി​ക്കാ​നൊ രു​ങ്ങു​ന്ന സ്ഥ​ലം ഒ​ട്ടും അ​നു​യോ​ജ്യ​മ​ല്ല. ക​രു​വ​ന്നൂ​ര്‍ പു​ഴ​യോ​ട് ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന, എ​ല്ലാ മ​ഴ​ക്കാ​ല​ത്തും വെ​ള്ളം ക​യ​റു​ന്ന, ജ​ന​വാ​സ​മേ​ഖ​ല​യോ​ട് അ​ടു​ത്തു​കി​ട​ക്കു​ന്ന പ്ര​ദേ​ശ​ത്താ​ണ് ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മി​ക്കാ​ന്‍ ന​ഗ​ര​സ​ഭ ഒ​രു​ങ്ങു​ന്ന​ത്. അ​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നും ജ​ന​കീ​യ​കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ക്കാ​ര്യ​മു​ന്ന​യി​ച്ച് നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ള്‍ ന​ഗ​ര​സ​ഭ​യ്ക്ക് ന​ല്‍​കി​യി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നു സ​മ​ര​ക്കാ​ര്‍ പ​റ​ഞ്ഞു. ഷെ​ല്‍​ട്ട​ര്‍ നി​ര്‍​മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍​നി​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​നും വൈ​സ് ചെ​യ​ര്‍​മാ​നും പി​ന്‍​മാ​റി​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര​വുമാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് സ​മ​ര​ക്കാ​ര്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി. ജ​ന​കീ​യ​കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍​ക​ബീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഷീ​ര്‍ മാ​ളി​യേ​ക്ക​ല്‍, ന​സീ​മ കു​ഞ്ഞു​മോ​ന്‍, പി.​വി.ശി​വ​കു​മാ​ര്‍, അ​ല്‍​ഫോ​ണ്‍​സാ തോ​ മ​സ്, വി​ഷ്ണു പ്ര​ഭാ​ക​ര​ന്‍, സി.​സി. ഷി​ബി​ന്‍, കെ.​എ​സ്. പ്ര​സാ​ദ്, ടി.​എ​ന്‍.ന​ന്ദു​ലാ​ല്‍, ലേ​ഖാ ഷാ​ജു, ടി.​എ​സ്. വി​നീ​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

തൂ​ഫാ​ൻ ഗോ​ള​ടി​ച്ച് കാ​യി​ക​മ​ന്ത്രി

ക​രൂ​പ്പ​ട​ന്ന: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രേ ന​ട​ന്ന തൂ​ഫാ​ൻ ഷൂ​ട്ട്ഒൗ​ട്ട് മ​ത്സ​രം സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ, കാ​യി​ക മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ല​ഹ​രി​യെ ന​മ്മു​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് ഗോ​ള​ടി​ക്കും​പോ​ലെ അ​ടി​ച്ചു​പ​റ​ത്ത​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മ​ല്ല മു​തി​ർ​ന്ന​വ​രും ഈ ​ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം​ചെ​യ്തു.

വാ​ർ​ഡ് മെ​ന്പ​ർ മു​സ​മ്മി​ൽ, പ്രി​ൻ​സി​പ്പ​ൽ ഹേ​മ ടീ​ച്ച​ർ, എ​ച്ച്എം റം​ല ടീ​ച്ച​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ ഫാ​റൂ​ക്ക്, സ്പോ​ർ​ട്സ് ക്ല​ബ് ക​ണ്‍​വീ​ന​ർ കെ.​പി. ഹ​രി, എ​ൻ​എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജി​നി ജോ​ർ​ജ്, ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് ക​ണ്‍​വീ​ന​ർ കെ.​വി. മീ​ര, എ​ൻ​എ​സ്എ​സ് ലീ​ഡ​ർ​മാ​രാ​യ സ​മീ​ർ, അ​ൽ​ഫ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

എ​ഐ​വൈ​എ​ഫ്, എ​ഐ​എ​സ്എ​ഫ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു

തൃ​ശൂ​ർ: വി.​ഡി. സ​തീ​ശ​ൻ വി.​ഡി. സ​വ​ർ​ക്ക​റാ​ക​രു​ത് എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടെ എ​ഐ​എ​സ്എ​ഫ് -എ​ഐ​വൈ​എ​ഫ് ​ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തൃ​ശൂ​ർ ഡി​ഇ​ഒ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഐ​വൈ​എ​ഫും എ​ഐ​എ​സ്എ​ഫും ന​ട​ത്തി​യ നി​യ​മ​സ​ഭാ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യു​ള്ള പോ​ലീ​സ് അ​തി​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്.

പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം മോ​ഡ​ൽ ബോ​യ്സ് സ്കൂ​ളി​ന് സ​മീ​പം പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞു. ഇ​തു മ​റി​ക്ക​ട​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്കും തു​ട​ർ​ന്ന് ജ​ല​പ​രീ​ങ്കി പ്ര​യോ​ഗ​ത്തി​ലേ​ക്കും വ​ഴി​വ​ച്ച​ത്. ഇ​തി​നി​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ പോ​ലീ​സ് പ്ര​യോ​ഗി​ച്ച ജ​ല​പീ​ര​ങ്കി​യി​ൽ​നി​ന്നു ചെ​ളി​വെ​ള്ളം വ​ന്ന​ത് മ​റ്റൊ​രു പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​യൊ​രു​ക്കി.

തു​ട​ർ​ന്നു ന​ട​ന്ന ധ​ർ​ണ എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​സാ​ദ് പ​റേ​രി  ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ഷ​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​എ​സ്എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി മി​ഥു​ൻ പോ​ട്ടോ​ക്കാ​ര​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​എ​സ്. അ​ഭി​റാം, എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​കെ. വി​നീ​ഷ്, ടി.​പി. സു​നി​ൽ, ലി​നി ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ക​ർ​ച്ച​വ്യാ​ധി​ക​ളും മ​സ്തി​ഷ്ക ജ്വ​ര​വും ​പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രേ പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യി​ൽ മ​ലി​ന​ജ​ലം ഉ​പ​യോ​ഗി​ച്ച​ത് മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സം​ഭ​വ​ത്തി​ൽ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

District News

തൃ​ശൂ​രി​ൽ മീ​ൻ സു​ല​ഭം, വാ​ങ്ങാ​ൻ ആ​ളി​ല്ല

തൃ​ശൂ​ർ: ട്രോ​ളിം​ഗ് നി​രോ​ധ​നം തു​ട​രു​മ്പോ​ഴും മ​ത്സ്യ​ല​ഭ്യ​ത​യി​ൽ കു​റ​വി​ല്ല. ആ​വ​ശ്യ​ത്തി​ല​ധി​കം മീ​ൻ​വി​പ​ണി​യി​ൽ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും വാ​ങ്ങാ​ൻ ആ​ളു​കു​റ​ഞ്ഞ​താ​ണു പു​തി​യ പ്ര​തി​സ​ന്ധി​യെ​ന്നു ക​ച്ച​വ​ട​ക്കാ​ർ. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും പ്ര​ച​രി​ക്കു​ന്ന​തു​പോ​ലെ​യു​ള്ള വി​ല​ക്ക​യ​റ്റം ഇ​ത്ത​വ​ണ വി​പ​ണി​യി​ലി​ല്ലെ​ന്നാ​ണു വ്യാ​പാ​രി​ക​ളു​ടെ പ​ക്ഷം.

ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ത്സ്യ​ങ്ങ​ൾ​ക്കു നേ​രി​യ ക്ഷാ​മം നേ​രി​ട്ടി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ വ​ള്ള​ക്കാ​ർ​ക്കു ചെ​റു​മീ​നു​ക​ൾ സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്നു​ണ്ട്. നെ​യ്യു​ള്ള ചാ​ള വി​പ​ണി​യി​ൽ സ​മൃ​ദ്ധ​മാ​ണ്. കേ​ര​ള​ത്തി​ലെ തീ​ര​ങ്ങ​ൾ​ക്കു​പു​റ​മെ ചെ​ന്നൈ, വേ​ളാ​ങ്ക​ണ്ണി, മം​ഗ​ലാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ലോ​ഡു​ക​ളും ദി​വ​സേ​ന തൃ​ശൂ​രി​ലേ​ക്ക് എ​ത്തു​ന്നു​ണ്ട്.

പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചെ​ല​വു​ക​ളും യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ആ​ഗോ​ള സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി ജ​ന​ങ്ങ​ളി​ലു​ണ്ടാ​ക്കി​യ ഞെ​രു​ക്ക​വു​മാ​ണ് മാ​ർ​ക്ക​റ്റി​ൽ ആ​ളൊ​ഴി​യാ​ൻ പ്ര​ധാ​ന കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. വി​ല​ക്ക​യ​റ്റ​വാ​ർ​ത്ത​ക​ൾ ഭ​യ​ന്നു പ​ല​രും മാ​ർ​ക്ക​റ്റി​ലേ​ക്കു വ​രാ​ൻ മ​ടി​ക്കു​ന്ന​താ​യും നി​ല​വി​ൽ ക​ച്ച​വ​ടം വ​ള​രെ കു​റ​വാ​ണെ​ന്നും വ്യാ​പാ​രി​ക​ൾ വ്യ​ക്ത​മാ​ക്കി.
തൃ​ശൂ​ർ ശ​ക്ത​ൻ മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലെ ഇ​ന്ന​ല​ത്തെ വി​ല​നി​ല​വാ​രം: ചാ​ള 200 -240, അ​യ​ല- 200, ക​രി​മീ​ൻ 250- 300, കി​ളി​മീ​ൻ- 300, ചെ​മ്മീ​ൻ 300- 400, കൊ​ഴു​വ 100-150, ബ്രാ​ൽ- 400, വാ​ള- 200, കേ​ര- 420, വെ​ള്ള​വ​റ്റ- 600, ചു​വ​ന്ന​വ​റ്റ- 500 എ​ന്നി​ങ്ങ​നെ​യാ​ണു നി​ര​ക്ക്.

District News

ഓ​പ്പ​റേ​ഷ​ൻ മ​ണ്‍​സൂ​ണ്‍: ജി​ല്ല​യി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന; 12 സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നോ​ട്ടീ​സ്

 

തൃ​ശൂ​ർ: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഫു​ഡ് സേ​ഫ്റ്റി വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ന്ത്ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​വ​ർ​ക്കു കോ​ന്പൗ​ണ്ടിം​ഗ് നോ​ട്ടീ​സ് ന​ല്കി. ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇം​പ്രൂ​വ്മെ​ന്‍റ് നോ​ട്ടീ​സ് ന​ല്കി. ഭ​ക്ഷ്യ​ജ​ന്യ​രോ​ഗ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന ഷി​ഗെ​ല്ല ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യ​മു​ൾ​പ്പ​ടെ ക​ണ്ടെ​ത്താ​ൻ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും കു​ടി​വെ​ള്ള​ത്തി​ന്‍റെ​യും 22 സ​ർ​വൈ​ല​ൻ​സ് സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് കാ​ക്ക​നാ​ട് ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ച്ചു.
ഓ​പ്പ​റേ​ഷ​ൻ മ​ണ്‍​സൂ​ണി​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട, കൊ​ടു​ങ്ങ​ല്ലൂ​ർ, ക​യ്പ​മം​ഗ​ലം, കു​ന്നം​കു​ളം, ചേ​ല​ക്ക​ര, വ​ട​ക്കാ​ഞ്ചേ​രി, ഒ​ല്ലൂ​ർ സ​ർ​ക്കി​ളു​ക​ളി​ലെ ഹോ​ട്ട​ലു​ക​ൾ, റെ​സ്റ്റോ​റ​ന്‍റു​ക​ൾ, സ്കൂ​ളു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്നു ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ വി.​എ​സ്. ഇ​ന്ദു അ​റി​യി​ച്ചു.

ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​ൽ പ​ഴ​കി​യ മ​ത്സ്യം
പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു

തൃ​ശൂ​ർ: ശ​ക്ത​ൻ മാ​ർ​ക്ക​റ്റി​ലെ മ​ത്സ്യ-​മാം​സ വി​പ​ണ​ന​കേ​ന്ദ്ര​ത്തി​ൽ ഫു​ഡ് സേ​ഫ്റ്റി വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത 20 കി​ലോ​ഗ്രാം പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു​ന​ശി​പ്പി​ച്ചു.
പ​രി​ശോ​ധ​ന ന​ട​ത്തി​യ 26 വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ നാ​ലെ​ണ്ണ​ത്തി​നു കോ​ന്പൗ​ണ്ടിം​ഗ് നോ​ട്ടീ​സ് ന​ൽ​കി. വി​പു​ല​മാ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി ഏ​ഴു സാ​ന്പി​ളു​ക​ൾ കാ​ക്ക​നാ​ട് റീ​ജ​ണ​ൽ അ​ന​ലി​റ്റി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ച്ചു. ഫു​ഡ് സേ​ഫ്റ്റി ഓ​ണ്‍ വീ​ൽ​സ് മൊ​ബൈ​ൽ ലാ​ബ് വ​ഴി 56 സാ​ന്പി​ളു​ക​ൾ സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. ഓ​പ്പ​റേ​ഷ​ൻ മ​ണ്‍​സൂ​ണി​ന്‍റെ ഭാ​ഗ​മാ​യാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ​മാ​രാ​യ വി.​എ​ച്ച്. അ​ഷ​റ​ഫ്, എം.​എ​സ്. സി​ക്ത​മോ​ൾ, കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ്, എം​എ​ഫ്ടി​എ​ൽ അ​ന​ലി​സ്റ്റ് സു​മേ​ഷ്, നി​സാ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.

District News

വ​ട​ക്കാ​ഞ്ചേ​രി​ക്കു​ പി​ന്നാ​ലെ ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്രാ​വി​ല​ക്ക്

തൃ​ശൂ​ർ: കൈ​കൂ​പ്പി അ​പേ​ക്ഷി​ച്ചി​ട്ടും സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ ജീ​വ​ന​ക്കാ​ര​ൻ ബ​സി​ൽ ക​യ​റ്റാ​ത്ത വ​ട​ക്കാ​ഞ്ചേ​രി​സം​ഭ​വം വി​വാ​ദ​മാ​യി ക​ണ്ട​ക്ട​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​ൽ​വ​രെ എ​ത്തി​യി​ട്ടും തൃ​ശൂ​രി​ൽ സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ വി​ദ്യാ​ർ​ഥി​വി​രു​ദ്ധ നി​ല​പാ​ട് തു​ട​രു​ന്നു. ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു യാ​ത്രാ​വി​ല​ക്ക് ഉ​ണ്ടാ​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ കു​ട്ട​നെ​ല്ലൂ​ർ ഭാ​ഗ​ത്തെ സ്കൂ​ളു​ക​ളി​ലേ​ക്കും കോ​ള​ജു​ക​ളി​ലേ​ക്കും പോ​കു​ന്ന​തി​നാ​യി നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണു ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ൽ എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ബ​സ് എ​ടു​ക്കു​ന്ന സ​മ​യംവ​രെ ജീ​വ​ന​ക്കാ​ർ വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്തു​ത​ന്നെ നി​ർ​ത്തു​ക​യാ​യി​രു​ന്നു. സംഭവം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​ട​ന​ടി ഇ​ട​പെ​ടു​ക​യും വി​ദ്യാ​ർ​ഥി​ക​ളെ ബ​സി​ൽ ക​യ​റ്റി​വി​ടു​ക​യാ​യി​രു​ന്നു.

അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ​ന്ന് ആ​ക്ഷേ​പം

ക​ഴി​ഞ്ഞയാഴ്ച വ​ട​ക്കാ​ഞ്ചേ​രി​യി​ൽ വി​ദ്യാ​ർ​ഥി​യെ ബ​സി​ൽ ക​യ​റ്റാ​തി​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും പോ​ലീ​സും ഇ​ട​പെ​ട്ട് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. കേ​ര​ള​മൊ​ട്ടാ​കെ ച​ർ​ച്ച​യാ​യ ഈ ​സം​ഭ​വ​ത്തി​നു ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ഴാ​ണ് ജി​ല്ലാ ആ​സ്ഥാ​ന​ത്തു​ത​ന്നെ സ​മാ​ന​മാ​യ സം​ഭ​വം ആ​വ​ർ​ത്തി​ക്കു​ന്ന​ത്. മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്നു​ള്ള ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ളു​ടെ കു​റ​വാ​ണ് ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ തു​ട​രാ​ൻ ഇ​ട​യാ​ക്കു​ന്ന​തെ​ന്നു പൊ​തു​ജ​ന​ങ്ങ​ളും ര​ക്ഷി​താ​ക്ക​ളും ആ​രോ​പി​ക്കു​ന്നു.

 

District News

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​രോ​ധി​ത പു​ക​യി​ല​ഉ​ത്പ​ന്ന വി​ല്പ​ന: യു​വാ​വ് അ​റ​സ്റ്റി​ൽ

ക​യ്പ​മം​ഗ​ലം: സ്കൂ​ൾ കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ടു നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​വ​ന്ന​യാ​ളെ ക​യ്പ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി​കൂ​ടി​യാ​യ ക​യ്പ​മം​ഗ​ലം വ​ഞ്ചി​പ്പു​ര സ്വ​ദേ​ശി കൈ​ത​വ​ള​പ്പി​ൽ പ​ദ്മ​രാ​ജ്(45) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​യ്പ​മം​ഗ​ലം സു​ജി​ത് ജം​ഗ്ഷ​നി​ൽ പ്ര​തി ന​ട​ത്തി​വ​രു​ന്ന കെ.​കെ. ബ​നാ​നാ സ്റ്റോ​ഴ്സ് എ​ന്ന സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ​നി​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ട​യ്ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച 47 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. പ്ര​തി​ക​ൾ​ക്കെ​തി​രേ കോ​ട്പ ആ​ക്ടി​നു പു​റ​മെ, ബാ​ല​നീ​തി നി​യ​മ​ത്തി​ലെ ജാ​മ്യ​മി​ല്ലാ​വ​കു​പ്പും ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​യ്പ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രു വ​ധ​ശ്ര​മ​ക്കേ​സി​ലും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി അ​റ​സ്റ്റി​ലാ​യ കേ​സി​ലും പ​ദ്മ​രാ​ജ് പ്ര​തി​യാ​ണ്. ക​യ്പ​മം​ഗ​ലം സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ബി​ജി​ത്ത്, എ​സ്ഐ ജ്വോ​ഷ​ർ, ഗ്രേ​ഡ് എ​എ​സ്ഐ മാ​രാ​യ രാ​ജേ​ഷ്, ജോ​ബി പോ​ൾ, സി​പി​ഒ ഷി​ജു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

District News

31 അ​ജ​ണ്ട​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് ര​ണ്ടേ​കാ​ൽ മ​ണി​ക്കൂ​ർ: പ്ര​തി​ഷേ​ധി​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ൾ

പ​ന​ത്ത​ടി: പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് വി​ളി​ച്ചു​ചേ​ർ​ത്ത അ​ടി​യ​ന്ത​ര ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ 31 അ​ജ​ണ്ട​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ ക്ര​മ​പ്ര​ശ്നം ഉ​ന്ന​യി​ച്ച് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ. കോ​ൺ​ഗ്ര​സ് അം​ഗം എ​ൻ. വി​ൻ​സ​ന്‍റ്, ബി​ജെ​പി അം​ഗം കെ. ​കെ വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രാ​ണ് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ക്ര​മ​പ്ര​ശ്നം ഉ​ന്ന​യി​ച്ച് യോ​ഗ​ധ്യ​ക്ഷ​ന് ക​ത്തു ന​ൽ​കി​യ​ത്.


അ​ടി​യ​ന്ത​ര ഭ​ര​ണ​സ​മി​തി യോ​ഗ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ് അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​തും ച​ർ​ച്ച ചെ​യ്യേ​ണ്ട​തും. എ​ന്നാ​ൽ 31 അ​ജ​ണ്ട​ക​ൾ കു​റ​ഞ്ഞ സ​മ​യ​ത്ത് ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ടി വ​രു​മ്പോ​ൾ അം​ഗ​ങ്ങ​ൾ​ക്ക് അ​ജ​ണ്ട​ക​ൾ കൃ​ത്യ​മാ​യി പ​ഠി​ക്കു​ന്ന​തി​നും അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും അ​വ​സ​രം ല​ഭി​ക്കു​ന്നി​ല്ല​യെ​ന്നു ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മാ​ത്ര​വു​മ​ല്ല ഉ​ച്ച​ക​ഴി​ഞ്ഞ് 2.45ന് ​ആ​രം​ഭി​ച്ച ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ഇ​ത്ര​യും അ​ജ​ണ്ട​ക​ൾ ച​ർ​ച്ച​ചെ​യ്യു​ന്ന​തി​ന് പ​രി​മി​ത​മാ​യ സ​മ​യം മാ​ത്ര​മാ​ണെ​ന്നും ഇ​തു ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ങ്ങ​ളി​ലും അ​ജ​ണ്ട​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യി​രു​ന്നു​വെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

District News

പാ​ലം നി​ർ​മി​ച്ച് 20 വ​ർ​ഷം; പു​ളി​ങ്ങോ​ത്തു​നി​ന്ന് ബാ​ഗ​മ​ണ്ഡ​ല​ത്തേ​ക്ക് വ​ഴി​തു​റ​ക്കാ​ൻ കാ​ത്തി​രി​പ്പ്

പാ​ലാ​വ​യ​ൽ: നി​ർ​ദി​ഷ്ട ഏ​ഴി​മ​ല- പു​ളി​ങ്ങോം-​ബാ​ഗ​മ​ണ്ഡ​ലം പാ​ത​യ്ക്കു വേ​ണ്ടി പു​ളി​ങ്ങോം പു​ഴ​യ്ക്കു കു​റു​കേ നി​ർ​മി​ച്ച പാ​ല​ത്തി​ന് 20 വ​യ​സ്. എം.​കെ. മു​നീ​ർ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് 2005 ലാ​ണ് ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ഡ​മി​യി​ൽ നി​ന്നു​തു​ട​ങ്ങി ബം​ഗ​ളൂ​രു വ​രെ എ​ത്താ​വു​ന്ന പു​തി​യ പാ​ത​യ്ക്കാ​യി പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. കേ​ന്ദ്ര റോ​ഡ് ഫ​ണ്ടി​ൽ നി​ന്ന് അ​ഞ്ചു കോ​ടി​യി​ല​ധി​കം രൂ​പ ചെ​ല​വ​ഴി​ച്ച് ചെ​റു​പു​ഴ​യി​ൽ നി​ന്ന് റോ​ഡും പു​ളി​ങ്ങോം ടൗ​ണി​ൽ നി​ന്ന് 200 മീ​റ്റ​റോ​ളം അ​ക​ലെ ബാ​ഗ​മ​ണ്ഡ​ല​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി പാ​ല​വും നി​ർ​മി​ച്ചു. 2007 ലാ​ണ് റോ​ഡും പാ​ല​വും ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എ​ന്നാ​ൽ അ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പാ​ല​ത്തി​ൽ​നി​ന്ന് ക​ർ​ണാ​ട​ക വ​ന​ത്തി​ലേ​ക്കു​ള്ള വ​ഴി​യ​ട​യ്ക്കു​ക​യാ​യി​രു​ന്നു.
അ​ക്കാ​ല​ത്തി​നു​മു​മ്പു വ​രെ പു​ളി​ങ്ങോ​ത്തു നി​ന്ന് ത​ല​ക്കാ​വേ​രി​യി​ലേ​ക്ക് വ​ന​ത്തി​ലൂ​ടെ​യു​ള്ള വീ​തി​കു​റ​ഞ്ഞ മ​ൺ​പാ​ത ക​ർ​ണാ​ട​ക വ​ന​പാ​ല​ക​രു​ടെ അ​നു​മ​തി​യോ​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള നാ​ട്ടു​കാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണ്. എ​ന്നാ​ൽ പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് ഇ​വി​ടം വ​ന്യ​ജീ​വി​സ​ങ്കേ​ത​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് ഈ ​പാ​ത പൂ​ർ​ണ​മാ​യും അ​ട​ച്ച​ത്.

വ​ന​ത്തി​ലൂ​ടെ​യു​ള്ള പു​തി​യ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി​യും ല​ഭി​ച്ചി​രു​ന്നി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പി​ന്നെ എ​ന്തി​നാ​യി​രു​ന്നു ഇ​വി​ടെ​യൊ​രു പാ​ലം നി​ർ​മി​ച്ച​തെ​ന്ന ചോ​ദ്യ​ത്തി​ന് ഇ​നി​യും ഉ​ത്ത​ര​മാ​യി​ട്ടി​ല്ല. 20 വ​ർ​ഷ​മാ​യി വെ​റു​തേ​യി​ട്ടി​രി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഇ​പ്പോ​ൾ കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്. ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ മാ​ത്രം ഇ​പ്പോ​ൾ പാ​ലം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​ത്തി​ലും ഒ​രേ​സ​മ​യ​ത്ത് കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രു​ക​ൾ നി​ല​വി​ൽ വ​ന്ന​തോ​ടെ പു​തി​യ പാ​ത​യു​ടെ കാ​ര്യ​ത്തി​ൽ വീ​ണ്ടും പ്ര​തീ​ക്ഷ​ക​ൾ ഉ​ണ​രു​ക​യാ​ണ്. വ​യ​നാ​ട് ജി​ല്ല​യി​ൽ ക​ബ​നി ന​ദി​ക്കു കു​റു​കേ​യു​ള്ള ബൈ​ല​ക്കു​പ്പ പാ​ല​ത്തി​ന്‍റെ​യും റോ​ഡി​ന്‍റെ​യും പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ ക​ഴി​ഞ്ഞ​ദി​വ​സം ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നെ നേ​രി​ൽ ക​ണ്ട് നി​വേ​ദ​നം ന​ൽ​കു​ക​യും ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ൽ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പു​ളി​ങ്ങോം-​ബാ​ഗ​മ​ണ്ഡ​ലം റോ​ഡി​ന്‍റെ കാ​ര്യ​ത്തി​ലും ര​ണ്ടു സ​ർ​ക്കാ​രു​ക​ളു​ടെ​യും സ​ജീ​വ​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

പു​ളി​ങ്ങോം-​ബാ​ഗ​മ​ണ്ഡ​ലം പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​മാ​യും കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​വു​മാ​യും ആ​വ​ശ്യ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി മ​ന്ത്രി പി.​കെ. ബ​ഷീ​റി​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ഉ​ണ്ടാ​കു​ന്ന വി​ക​സ​ന സാ​ധ്യ​ത​ക​ളും മ​റ്റും ചോ​ദി​ച്ച​റി​ഞ്ഞ മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

ഏ​ഴി​മ​ല - പു​ളി​ങ്ങോം - ബാ​ഗ​മ​ണ്ഡ​ലം പാ​ത യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ പു​ളി​ങ്ങോ​ത്തു​നി​ന്ന് 18 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ ബാ​ഗ​മ​ണ്ഡ​ല​ത്ത് എ​ത്തി​ച്ചേ​രാം. ഏ​ഴി​മ​ല നാ​വി​ക അ​ക്കാ​ദ​മി​യി​ലും പെ​രി​ങ്ങോം സി​ആ​ർ​പി​എ​ഫ് കേ​ന്ദ്ര​ത്തി​ലും നി​ന്ന് കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​ച്ചേ​രാ​ൻ ക​ഴി​യും.

കേ​ര​ള​ത്തി​ൽ നി​ന്ന് ത​ല​ക്കാ​വേ​രി​യി​ലേ​ക്കും കു​ട​കി​ലേ​ക്കും പോ​കു​ന്ന​വ​ർ​ക്കും ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് കൊ​ട്ടി​യൂ​രി​ലേ​ക്കും ത​ളി​പ്പ​റ​മ്പ് രാ​ജ​രാ​ജേ​ശ്വ​രി ക്ഷേ​ത്ര​വും വി​ള​ക്ക​ന്നൂ​ർ ക്രി​സ്തു​രാ​ജ തീ​ർ​ഥാ​ട​ന പ​ള്ളി​യു​മു​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും എ​ത്തു​ന്ന​വ​ർ​ക്കും ഇ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യും. ഇ​തോ​ട​പ്പം ചെ​റു​പു​ഴ, പെ​രി​ങ്ങോം-​വ​യ​ക്ക​ര, ഈ​സ്റ്റ് എ​ളേ​രി, വെ​സ്റ്റ്എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നും വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യ്ക്കും ഇ​ത് ഏ​റെ ഗു​ണ​ക​ര​മാ​കും.

District News

കോ​ട്ട​പ്പു​റം ജം​ഗ്ഷ​നി​ലെ അ​ണ്ട​ര്‍​പാ​സി​നെ​തി​രേ പ്ര​തി​ഷേ​ധം ഇ​ര​മ്പു​ന്നു

നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം മാ​ര്‍​ക്ക​റ്റി​ലെ കോ​ട്ട​പ്പു​റം ജം​ഗ്ഷ​നി​ല്‍ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യും ക​രാ​ര്‍ ക​മ്പ​നി​യാ​യ മേ​ഘ ക​ണ്‍​സ്ട്ര​ക്ഷ​നും ഏ​ക​പ​ക്ഷീ​യ​മാ​യി അ​ണ്ട​ര്‍​പാ​സ് നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ജ​ന​രോ​ഷം ഇ​ര​മ്പു​ന്നു. ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ടു​ള്ള ഈ ​നി​ര്‍​മാ​ണ​ശ്ര​മം എ​ന്തു ത്യാ​ഗം സ​ഹി​ച്ചും ത​ട​യു​മെ​ന്ന് നീ​ലേ​ശ്വ​രം ജ​ന​കീ​യ സ​മ​ര സ​മി​തി അ​റി​യി​ച്ചു. ആ​കാ​ശ​പാ​ത (ഫ്ലൈ​ഓ​വ​ര്‍) വി​ഷ​യ​ത്തി​ല്‍ ശാ​ശ്വ​ത​മാ​യ ഒ​രു ച​ര്‍​ച്ച​യി​ലൂ​ടെ പ​രി​ഹാ​രം കാ​ണു​ന്ന​ത് വ​രെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​ര​ടി​പോ​ലും മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ​മി​തി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ജ​ന​കീ​യ സ​മ​രം 93 ദി​വ​സ​ത്തി​ല്‍ എ​ത്തി നി​ല്‍​ക്കു​മ്പോ​ള്‍ ജ​ന​ങ്ങ​ളു​ടെ ഈ ​ന്യാ​യ​മാ​യ ആ​വ​ശ്യ​ത്തി​നു​നേ​രെ ക​ണ്ണ​ട​യ്ക്കു​ന്ന അ​ധി​കാ​രി​ക​ളു​ടെ ഈ ​മ​നോ​ഭാ​വം തി​ക​ച്ചു അ​പ​ല​പ​നീ​യ​മാ​ണ്.

പ്ലാ​നി​ല്‍ ഇ​ല്ലാ​ത്ത ഈ ​അ​ണ്ട​ര്‍​പാ​സ് നി​ര്‍​മാ​ണം നീ​ലേ​ശ്വ​രം ന​ഗ​ര​ത്തി​ന്‍റെ നെ​ടും​തൂ​ണാ​യ രാ​ജാ റോ​ഡി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തെ പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​ക്കും. കൂ​ടാ​തെ നീ​ലേ​ശ്വ​രം ന​ഗ​ര​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ച്ച് ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന ഈ ​കോ​ണ്‍​ക്രീ​റ്റ് കോ​ട്ട​ക​ള്‍ പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന നീ​ലേ​ശ്വ​രം സ്‌​കൂ​ളി​ന്‍റെ നി​ല​നി​ല്‍​പ്പി​നും സു​ര​ക്ഷ​യ്ക്കും ക​ടു​ത്ത ഭീ​ഷ​ണി​യാ​ണ് ഉ​യ​ര്‍​ത്തു​ന്ന​ത്. ഇ​തി​നു പ​ക​രം നെ​ടു​ങ്ക​ണ്ട മു​ത​ല്‍ ക​രു​വാ​ച്ചേ​രി വ​രെ തൂ​ണു​ക​ളി​ന്മേ​ല്‍ നി​ര്‍​മി​ക്കു​ന്ന ആ​കാ​ശ​പാ​ത മാ​ത്ര​മാ​ണ് ഇ​തി​ന് ഏ​ക പ്ര​തി​വി​ധി.

നീ​ലേ​ശ്വ​ര​ത്തി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ പ്ര​ധാ​ന്യ​വും ഭാ​വി വി​ക​സ​ന​വും ത​ക​ര്‍​ക്കു​ന്ന ഈ ​ജ​ന​വി​രു​ദ്ധ ന​യ​ത്തി​നെ​തി​രേ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ തീ​രു​മാ​നം. ജ​ന​ങ്ങ​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ച് ആ​കാ​ശ​പാ​ത അ​നു​വ​ദി​ക്കു​ന്ന​ത് വ​രെ നി​ര്‍​മാ​ണ​സ്ഥ​ലം ഉ​പ​രോ​ധി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള അ​തി​ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​രോ​ധം തു​ട​രു​മെ​ന്ന് സ​മ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

 

District News

ജ​ന​പ്ര​തി​നി​ധി​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും സ​ന്ദ​ര്‍​ശി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ വി​വി​ധ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ക്ക് പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യെ​യും മ​ന്ത്രി​മാ​രെ​യും സ​ന്ദ​ര്‍​ശി​ച്ച് നി​വേ​ദ​നം ന​ല്‍​കി. ജി​ല്ല​യു​ടെ പി​ന്നോ​ക്കാ​വ​സ്ഥ മ​റി​ക​ട​ക്കാ​ന്‍ പ്ര​ഭാ​ക​ര​ന്‍ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് കാ​സ​ര്‍​ഗോ​ഡി​നാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച​ത്.

വ​ര്‍​ധി​ച്ചു​വ​രു​ന്ന ജി​ല്ല​യു​ടെ സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ന് 100 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള ത​ന​ത് വി​ഹി​ത​വും സി​എ​സ്ആ​ര്‍ ഫ​ണ്ട് വി​ഹി​ത​ത്തി​ലും ഉ​ണ്ടാ​യ കു​റ​വ് ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​മാ​യ പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ല്‍ ഉ​ണ്ടാ​ക്കു​ന്ന പ്ര​യാ​സം ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ മ​ന്ത്രി​യെ അ​റി​യി​ച്ചു.

മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ 143 ഡോ​ക്ട​ര്‍​മാ​രു​ടെ കു​റ​വാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള സീ​ഡ് ഫാം ​വി​ക​സ​നം, ജി​ല്ല​യ്ക്ക് പു​തി​യ മ​ണ്ണു​പ​രി​ശോ​ധ​നാ​കേ​ന്ദ്രം അ​നു​വ​ദി​ക്കു​ക, ടാ​റ്റാ ഗ​വ. ഹോ​സ്പി​റ്റ​ല്‍ മ​ള്‍​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യാ​ക്കി ഉ​യ​ര്‍​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍, കൂ​ടു​ത​ല്‍ റോ​ഡു​ക​ള്‍ പി​ഡ​ബ്ല്യു​ഡി ഏ​റ്റെ​ടു​ത്ത് വി​ക​സി​പ്പി​ക്കു​ക തു​ട​ങ്ങി ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ക​യും പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​മ​ന്ത്രി കെ.​എം. ഷാ​ജി, ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍, വ്യ​വ​സാ​യ​മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍ തു​ട​ങ്ങി​യ മ​ന്ത്രി​മാ​രെ ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു.

എം​എ​ല്‍​എ​മാ​രാ​യ എ.​കെ.​എം. അ​ഷ​റ​ഫ്, ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം, വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​കെ. സോ​യ, ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ എം. ​മ​നു, അം​ഗ​ങ്ങ​ളാ​യ അ​സീ​സ് ക​ള​ത്തൂ​ര്‍, ജെ.​എ​സ്. സോ​മ​ശേ​ഖ​ര, പി.​ബി. ഷ​ഫീ​ഖ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. ബി​ജു എ​ന്നി​വ​ര്‍ നി​വേ​ദ​ന സം​ഘ​ത്തോ​ടൊ​പ്പ​മു​​ണ്ടാ​യി​രു​ന്നു.

District News

വാ​യ​നാ​പ​ക്ഷാ​ച​ര​ണം

പ​ന​ത്ത​ടി: വാ​യ​നാ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​റു​പ​ന​ത്ത​ടി സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ എ​ഴു​ത്തു​കാ​ര​ൻ അ​നു​ജി​ത് ശ​ശി​ധ​ര​നു​മാ​യു​ള്ള വി​ദ്യാ​ർ​ഥി സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു. ഡി​സി ബു​ക്സ് സു​വ​ർ​ണ ജൂ​ബി​ലി നോ​വ​ൽ മ​ത്സ​ര​ത്തി​ൽ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ ജ​യോ​പാ​ഖ്യാ​നം, 1926 ക്രൈം @ ​കോ​ട്ട​യം എ​ന്നീ കൃ​തി​ക​ളു​ടെ ര​ച​യി​താ​വാ​യ അ​നു​ജി​ത്ത് ശ​ശി​ധ​ര​ൻ ത​ന്‍റെ എ​ഴു​ത്തു​യാ​ത്ര​യി​ലെ അ​നു​ഭ​വ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ക​ള​ത്തി​പ​റ​മ്പി​ൽ നേ​തൃ​ത്വം ന​ൽ​കി.

കു​റ്റി​ക്കോ​ൽ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ആ​ലി​ന്‍​താ​ഴെ എ​സ്ടി ഉ​ന്ന​തി കേ​ന്ദ്ര​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ന്ന​തി​യി​ലെ ലൈ​ബ്ര​റി​യി​ലേ​ക്ക് 250 പു​സ്ത​ക​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ശോ​ഭ​ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പ് അ​ഡീ. ഡ​യ​റ​ക്ട​ര്‍ ജോ​സ​ഫ് ചാ​ക്കോ അ​ക്ഷ​രോ​ന്ന​തി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ക​വി​യും അ​ധ്യാ​പ​ക​നു​മാ​യ ബി​ജു ജോ​സ​ഫു​മാ​യി അ​ക്ഷ​ര​വ​ഴി​യി​ലെ ഇ​ളം​ത​ല​മു​റ എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​വാ​ദം ന​ട​ന്നു. വാ​ര്‍​ഡ് മെം​ബ​ര്‍ വി. ​ര​തീ​ശ​ന്‍, എ​സ്ടി പ്ര​മോ​ട്ട​ര്‍ സു​ക​ന്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

District News

ഒളിന്പിക് ദിനാചരണം നടത്തി

കാ​സ​ര്‍​ഗോ​ഡ്: അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് സി​വി​ല്‍​സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു നി​ന്നാ​രം​ഭി​ച്ച് ഉ​ദ​യ​ഗി​രി ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി പ​രി​സ​രം വ​രെ സം​ഘ​ടി​പ്പി​ച്ച ഒ​ളി​മ്പി​ക് റ​ണ്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ദേ​ശീ​യ ഫെ​ന്‍​സിം​ഗ് കേ​ഡ​റ്റി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ അ​നൈ​ഡ ന​മ്പ്യാ​രെ ക​ള​ക്ട​ര്‍ അ​നു​മോ​ദി​ച്ചു. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി. ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ള്ളം നാ​രാ​യ​ണ​ന്‍, സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​ധി​നി​ധി പി.​പി. അ​ശോ​ക​ന്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യു​ട്ടീ​വ് അം​ഗം അ​ശോ​ക​ന്‍ ധ​ര്‍​മ​ത്ത​ടു​ക്ക എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ചു​ള്ളി​ക്ക​ര: അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചു​ള്ളി​ക്ക​ര ടൗ​ണി​ൽ ജി​ല്ലാ റ​ഗ്ബി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ളി​മ്പി​ക് റാ​ലി സം​ഘ​ടി​പ്പി​ച്ചു. കാ​യി​ക​താ​ര​ങ്ങ​ളാ​യ അ​ന്ന റെ​ജി, എ​ൽ​ന സി​ജോ, മ​രി​യ ഷാ​ജി എ​ന്നി​വ​ർ​ക്ക് ദീ​പ​ശി​ഖ കൈ​മാ​റി. ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ജി​ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എം.​എം. ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​സ​നീ​ഷ് ക​യ്യാ​ല​ക്ക​ക​ത്ത് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സാ​ജു തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗം ലി​റ്റി ജോ​സ്, ചു​ള്ളി​ക്ക​ര വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് പി. ​ജോ​സ​ഫ്, പ്രി​ൻ​സി​പ്പ​ൽ മ​ധു​സൂ​ദ​ന​ൻ മ​ങ്ക​ത്തി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന​ൽ ഫി​ലി​പ്പ്, റെ​ജി ഒ​ട​യം​ചാ​ൽ, ബാ​ല​ച​ന്ദ്ര​ൻ, മ​നോ​ജ് പ​ള്ളി​ക്ക​ര, ടെ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തൃ​ക്ക​രി​പ്പൂ​ർ: അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ദി​ന​ത്തി​ൽ ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​ങ്ക​യം മു​ക്കി​ൽ നി​ന്നു ടൗ​ണി​ലേ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ച്ചു. അ​ന്ത​ർ ദേ​ശീ​യ വ​നി​ത ഫു​ട്ബോ​ൾ താ​രം പി. ​മാ​ള​വി​ക, അ​ന്ത​ർ ദേ​ശീ​യ പ​ഞ്ച​ഗു​സ്‌​തി താ​ര​ങ്ങ​ളാ​യ പ്ര​തീ​ഷ് മീ​ത്ത​ൽ, ജോ​ഷ്വ, അ​ന്ത​ർ ദേ​ശീ​യ സെ​പ​ക്‌​താ​ക്രോ താ​രം കെ. ​ശ്രേ​യ, ദേ​ശീ​യ ബാ​സ്ക്റ്റ്ബോ​ൾ താ​രം ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ​ന്തോ​ഷ് ട്രോ​ഫി താ​രം വി​ജ​യ​ച​ന്ദ്ര​ൻ പ​ള്ളി​ക്ക​ര, ദേ​ശീ​യ ഫു​ട്ബോ​ൾ താ​ര​ങ്ങ​ളാ​യ ടി.​വി. ബി​ജു​കു​മാ​ർ, പി.​വി. പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഒ​ളി​മ്പി​ക് റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. വെ​ള്ളാ​പ്പ് റോ​ഡ് ജം​ഗ്ഷ​ൻ ചു​റ്റി കൂ​ലേ​രി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ റാ​ലി സ​മാ​പി​ച്ചു.

ബ്ര​സീ​ലി​ലെ റി​യോ​യി​ൽ 2016 ൽ ​ന​ട​ന്ന ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ത്ത ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ൻ പ​രി​ശീ​ല​ക​ൻ എ​ൻ.​എ. മു​ഹ​മ്മ​ദ് കു​ഞ്ഞി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജി​ദ സ​ഫ​റു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി എം. ​അ​ച്യു​ത​ൻ, വൈ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​കെ. രാ​ജ​ശേ​ഖ​ര​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ര​ജീ​ഷ് ബാ​ബു, അം​ഗ​ങ്ങ​ളാ​യ ഫാ​യി​സ് ബീ​രി​ച്ചേ​രി, കെ. ​സു​നി​ത, ടി. ​പ​വി​ത്ര​ൻ, സി​ദ്ദി​ഖ് ച​ക്ക​ര, കെ.​വി. ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഫു​ട്‌​ബോ​ള്‍ അ​ക്കാദമി​യു​മാ​യി ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ്

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ന്‍റെ ഗ്രാ​സ്‌​റൂ​ട്ട് ഫു​ട്‌​ബോ​ള്‍ വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള ചാ​മ്പ്യ​ന്‍​മാ​രാ​യ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌​സി. ജി​ല്ല​യി​ലെ വ​ള​ര്‍​ന്നു​വ​രു​ന്ന യു​വ ഫു​ട്‌​ബോ​ള്‍ താ​ര​ങ്ങ​ള്‍​ക്ക് പ്ര​ഫ​ഷ​ണ​ല്‍ രീ​തി​യി​ല്‍ പ​രി​ശീ​ല​നം ഒ​രു​ക്കാ​ൻ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് ഫു​ട്‌​ബോ​ള്‍ അ​ക്കാ​ദമി തയാർ. 10 മു​ത​ല്‍ 15 വ​രെ വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം.

ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് പ​രി​ശീ​ല​നം. ആ​ഴ്ച​യി​ല്‍ ര​ണ്ടുദി​വ​സം പ​രി​ശീ​ല​നം ല​ഭി​ക്കു​ന്ന ഫ്യൂ​ച്ച​ര്‍ വാ​രി​യേ​ഴ്സ് വി​ഭാ​ഗ​വും മൂ​ന്നുദി​വ​സം പ​രി​ശീ​ല​നം ന​ല്‍​കു​ന്ന ഡ​വ​ല​പ്മെ​ന്‍റ് ബാ​ച്ചും കു​ട്ടി​ക​ള്‍​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ഠ​ന​ത്തെ ബാ​ധി​ക്കാ​തെ പ്രാ​യ​ത്തി​നും ക​ഴി​വി​നും അ​നു​യോ​ജ്യ​മാ​യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളാ​ണ് ഓ​രോ ബാ​ച്ചി​നും ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ക്കാ​ദമി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന കു​ട്ടി​ക​ള്‍​ക്ക് ജ​ഴ്സി, ഷോ​ര്‍​ട്‌​സ്, സ്റ്റോ​ക്കിം​ഗ്‌​സ്, അ​ക്കാ​ഡ​മി ബാ​ഗ്, വാ​ട്ട​ര്‍ ബോ​ട്ടി​ല്‍, പ്ലെ​യ​ര്‍ ഐ​ഡി കാ​ര്‍​ഡ്, എ​ഐ​എ​ഫ്എ​ഫ് പ്ലെ​യ​ര്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ല​ഭി​ക്കും. അ​തോ​ടൊ​പ്പം, ക്ര​മ​ബ​ദ്ധ​മാ​യ പ​രി​ശീ​ല​ന പാ​ഠ്യ​പ​ദ്ധ​തി, സ്ഥി​ര​മാ​യ പ്ര​ക​ട​ന വി​ല​യി​രു​ത്ത​ലു​ക​ള്‍, സ​മ​ഗ്ര വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​ശീ​ല​നം എ​ന്നി​വ​യും അ​ക്കാ​ദ​മി​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് ഭാ​വി​യി​ല്‍ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ് യു​വ ടീ​മു​ക​ളി​ലേ​ക്ക് അ​വ​സ​രം ല​ഭി​ക്കും.

പ​യ്യ​ന്നൂ​ര്‍, പ​ഴ​യ​ങ്ങാ​ടി (9995577638), ത​ളി​പ്പ​റ​മ്പ്, ആ​ന്തൂ​ര്‍ (9995577649), ക​ണ്ണൂ​ര്‍, മു​ണ്ടേ​രി (9995577601), ത​ല​ശേ​രി, പി​ണ​റാ​യി (9995577616) എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രി​ക്കും അ​ക്കാ​ദമി പ്ര​വ​ര്‍​ത്തി​ക്കു​ക. ഇ​തി​ലൂ​ടെ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള കു​ട്ടി​ക​ള്‍​ക്ക് സ്വ​ന്തം പ്ര​ദേ​ശ​ത്തി​ന് സ​മീ​പം ത​ന്നെ നി​ല​വാ​ര​മു​ള്ള പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കും. നേ​ര​ത്തെ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് ജി​ല്ല​യി​ല്‍ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ര​ണ്ടു​മാ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന സ​മ്മ​ര്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

District News

എം​ഡി​എം​എ​യു​മാ​യി ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ർ പി​ടി​യി​ൽ

ഇ​രി​ട്ടി: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റി​ൽ പോ​ലീ​സും ഡാ​ൻ​സാ​ഫും ചേ​ർ​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 9.511 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ർ പി​ടി​യി​ൽ. ആ​ര്യ ട്രാ​വ​ൽ​സ് ബ​സി​ലെ ഡ്രൈ​വ​ർ പ​ടി​യൂ​ർ സ്വ​ദേ​ശി ഡെ​ന്നി ഏ​ബ്ര​ഹാം (39) ആ​ണ് പി​ടി​യി​ലാ​യ​ത്. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഴി​ഞ്ഞ​ ദി​വ​സ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​ൻ​സു​ലേ​ഷ​ൻ ടേ​പ്പി​ൽ പൊ​തി​ഞ്ഞ് ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.

വാ​ഹ​നം ഉ​ൾ​പ്പെ​ടെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​രി​ശോ​ധ​ന​യി​ൽ ഇ​രി​ട്ടി എ​സ്ഐ എ​ൻ. വി​പി​ൻ, എ​സ്ഐ ശ്രീ​നാ​ഥ്, എ​എ​സ്ഐ സാ​രം​ഗ്, എ​സ്‌​സി​പി​ഒ പ്രി​യേ​ഷ്, ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ ജി​ജി മോ​ൻ, ഷൗ​ക്ക​ത്ത​ലി, അ​നൂ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

District News

ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് ക​ത്തി​ന​ശി​ച്ചു

മ​ട്ട​ന്നൂ​ർ: ഉം​റ തീ​ർ​ഥാ​ട​ക​രു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സ് ക​ത്തി ന​ശി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ശി​വ​പു​ര​ത്താ​യി​രു​ന്നു സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ല. ര​ണ്ടു ക​ട​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. തീ​ർ​ഥാ​ട​ക​രെ മ​റ്റൊ​രു ബ​സി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ചു.

മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്ന് ഉം​റ തീ​ർ​ഥാ​ട​ക​രു​മാ​യി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. 42 പേ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ബ​സ് ശി​വ​പു​രം ടൗ​ണി​ലെ​ത്തി​യ​പ്പോ​ൾ പു​ക വ​രു​ന്ന​ത് ക​ണ്ട് ഡ്രൈ​വ​ർ നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി. ബാ​ഗു​ക​ളും മ​റ്റും നീ​ക്കം ചെ​യ്തു. പി​ന്നാ​ലെ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​കു​ക​യും തീ​പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു മ​ട്ട​ന്നൂ​രി​ൽ​നി​ന്ന് അ​ഗ്‌​നി​ശ​മ​ന വി​ഭാ​ഗ​വും നാ​ട്ടു​കാ​രും ചേ​ർ​ന്നു തീ​യ​ണ​ച്ചെ​ങ്കി​ലും ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

തീ​പി​ടി​ത്ത​ത്തി​ൽ ബ​സി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു ക​ട​ക​ൾ​ക്കും നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചു. അ​ഷ്‌​ക​റി​ന്‍റെ ഫ്രൂ​ട്സ് ക​ട​യു​ടെ നെ​യിം ബോ​ർ​ഡും ഫ്രൂ​ട്സും ക​ത്തി​ന​ശി​ച്ചു. സ​മീ​പ​ത്തെ ബേ​ക്ക​റി​യു​ടെ നെ​യിം​ബോ​ർ​ഡി​നും മു​സ്‌​ലീം ലീ​ഗ് ഓ​ഫീ​സി​ന്‍റെ ജ​ന​ലി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. മാ​ലൂ​ർ പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

District News

ജ​ന്മ​നാ​ടും വി​ട ന​ൽ​കി; ക​ണ്ണീ​രോ​ർ​മ​യാ​യി അ​ഞ്ജു

കോ​ള​യാ​ട്: കാ​പ്പി​മ​ല മ​ഞ്ഞ​പ്പു​ല്ലി​ൽ മി​ന്ന​ലേ​റ്റ് മ​രി​ച്ച അ​ഞ്ജു മാ​ത്യു​വി​ന് ക​ണ്ണീ​രോ​ടെ വി​ട​യേ​കി ജ​ന്മ​നാ​ട്. അ​ഞ്ജു​വി​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്കു കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് കോ​ള​യാ​ട് മേ​ന​ച്ചോ​ടി​യി​ലെ വീ​ട്ടി​ലും സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ ന​ട​ന്ന വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ലും എ​ത്തി​യ​ത്. ഉ​റ്റ​വ​ർ അ​ഞ്ജു​വി​ന് യാ​ത്രാ​മൊ​ഴി​യേ​കു​ന്ന കാ​ഴ്ച ക​ണ്ടു​നി​ന്ന​വ​ർ​ക്കും ഹൃ​ദ​യം നു​റു​ങ്ങു​ന്ന വേ​ദ​ന​യാ​യി.

പു​ന്ന​പ്പാ​ലം സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സം​സ്കാ​രം. സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ​ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ, ചെ​റു​പു​ഴ പ​ള്ളി വി​കാ​രി ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട്, കോ​ള​യാ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ബി കാ​ര​ക്കാ​ട്ട്, മാ​ങ്ങോ​ട് പ​ള്ളി വി​കാ​രി ഫാ. ​മ​നോ​ജ് കൊ​ച്ചു​പു​ര​ക്ക​ൽ,

ഫാ. ​ജോ​സ് ത​യ്യി​ൽ, ഫാ. ​ജോ​മോ​ൻ, ഫാ. ​നോ​ബി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റു​വ​രെ ചെ​റു​പു​ഴ കൊ​ല്ലാ​ട​യി​ലെ ഭ​ർ​തൃ​വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച മൃ​ത​ദേ​ഹം രാ​ത്രി പ​ത്തോ​ടെ​യാ​ണ് കോ​ള​യാ​ട് മേ​ന​ച്ചോ​ടി​യി​ലെ സ്വ​ന്തം വീ​ട്ടി​ൽ എ​ത്തി​ച്ച​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ, സു​ഹൃ​ത്തു​ക്ക​ൾ, നാ​ട്ടു​കാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​യി​ലു​ള്ള നി​

ര​വ​ധി​പേ​ർ അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.
കോ​ള​യാ​ട് മേ​ന​ച്ചോ​ടി ഉ​ള്ളാ​തോ​ട്ട​ത്തി​ൽ ത​ങ്ക​ച്ച​ൻ-​എ​ൽ​സി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് പു​ളി​ങ്ങോം വി​ല്ലേ​ജ് ഓ​ഫീ​സി​ലെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റാ​യ അ​ഞ്ജു. ചെ​റു​പു​ഴ കാ​ക്ക​യം​ചാ​ല്‍ സ്വ​ദേ​ശി​യും എ​ക്സൈ​സ് സി​വി​ൽ ഓ​ഫീ​സ​റു​മാ​യ വാ​ഴ​പ്പ​ള്ളി​യി​ല്‍ സോ​നു സെ​ബാ​സ്റ്റ്യ​നാ​ണ് ഭ​ർ​ത്താ​വ്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​ഞ്ജു​വി​ന് മി​ന്ന​ലേ​റ്റ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭ​ർ​ത്താ​വ് സോ​നു​വി​നും വ​നം​വ​കു​പ്പ് വാ​ച്ച​ർ ടി.​ജി. സ​തീ​ശ​നും മി​ന്ന​ലി​ൽ സാ​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു.

District News

പൂ​ട്ടി​യി​ട്ട ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽനി​ന്ന് സ്റ്റീ​ൽ ബോം​ബ് ക​ണ്ടെ​ത്തി

ഇ​രി​ട്ടി: ആ​റ​ള​ത്ത് പൊ​തി​യോ​ടം മു​ക്കി​ലെ പൂ​ട്ടി​യി​ട്ട പ​ഴ​യ ആ​ശു​പ​ത്രി കെ​ട്ടി​ട പ​രി​സ​ര​ത്തു​നി​ന്ന് സ്റ്റീ​ൽ ബോം​ബ് ക​ണ്ടെ​ത്തി. ഒ​മ്പ​തു​വ​ർ​ഷം മു​മ്പ് സ്റ്റീ​ൽ ബോം​ബ് ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് നി​ന്നു​ത​ന്നെ​യാ​ണ് വീ​ണ്ടും സ്റ്റീ​ൽ ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. ഡോ. ​പി. വേ​ലാ​യു​ധ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കെ​ട്ടി​ടം.

പു​തു​ക്കിപ്പണി​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ ടോ​യ്‌​ല​റ്റി​ന്‍റെ ഭാ​ഗം പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ഴ​ക്കം ചെ​ന്ന് ദ്ര​വി​ച്ചു തു​ട​ങ്ങി​യ ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ആ​റ​ളം പോ​ലീ​സി​നെ വി​വ​രമറി​യി​ക്കു​ക​യാ​യി​രു​ന്നു.

2017ൽ ​ഇ​തേ പു​ര​യി​ട​ത്തി​ൽ നി​ന്ന് മൂ​ന്ന് സ്റ്റീ​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തേ സീ​രി​സിൽപ്പെ​ട്ട സ്റ്റീ​ൽ ബോം​ബ് ത​ന്നെ​യാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.
ബോം​ബ് സ്‌​ക്വാ​ഡ് ഉ​ൾ​പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കി. നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന രാ​ഷ്‌​ട്രീ​യ സം​ഘ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​തി​രാ​ളി​ക​ളെ ല​ക്ഷ്യ​മാ​ക്കി സൂ​ക്ഷി​ച്ച​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

District News

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കി​ടെ വീ​ട്ടി​ൽനി​ന്ന് സ്വ​ർ​ണ വ​ള​ക​ൾ മോ​ഷ​ണം പോ​യി

മ​യ്യി​ൽ: മു​ണ്ടേ​രി​ക്ക​ട​വി​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ന​ട​ന്ന വീ​ട്ടി​ൽ നി​ന്ന് അ​ര പ​വ​ന്‍റെ ര​ണ്ട് സ്വ​ർ​ണ​വ​ള​ക​ൾ കാ​ണാ​താ​യ​താ​യി പ​രാ​തി.

മു​ണ്ടേ​രി​ക്ക​ട​വ് ക​ണ്ട​ത്തി​ൽ ഹൗ​സി​ൽ രാ​ജ​ൻ - അ​നി​ത എ​ന്നി​രു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് മ​ക​ൻ കെ .​ലി​ഗേ​ഷ് മ​യ്യി​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. രാ​ജ​ന്‍റെ അ​മ്മ അ​രി​ങ്ങ​ള​യ​ൻ ചി​ങ്കാ​ര​യു​ടെ നാ​ല്പ​താം ച​ര​മ​ദി​ന​ത്തി​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ന​ട​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് സ്വ​ർ​ണ​വ​ള​ക​ൾ ന​ഷ്‌​ട​പ്പെ​ട്ട​താ​യി തി​രി​ച്ച​റി​ഞ്ഞ​ത്.

ഇ​തേ തു​ട​ർ​ന്നാ​ണ് മ​ക​ൻ പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. മ​യ്യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

District News

യോ​ഗദി​നാ​ഘോ​ഷ​വും ക്ലാ​പ്പ് പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും

ഉ​ദ​യ​ഗി​രി: ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ൻ ഏ​ജ​ൻ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്‌​ട്ര യോ​ഗദി​നാ​ഘോ​ഷ​വും ക്ലാ​പ്പ് പ​ദ്ധ​തി​യു​ടെ സ്കൂ​ൾ​ത​ല ഉ​ദ്ഘാ​ട​ന​വും ഉ​ദ​യ​ഗി​രി പ്ര​ത്യാ​ശ യു​പി സ്കൂ​ളി​ൽ ന​ട​ത്തി. യോ​ഗദി​ന ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ആ​ലും​മൂ​ട്ടി​ലും ക്ലാ​പ്പ് സ്കൂ​ൾ​ത​ല ഉ​ദ്ഘാ​ട​നം ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​ഡോ. സോ​ണി വ​ർ​ഗീ​സ് വ​ട​ശേ​രി​യി​ലും നി​ർ​വ​ഹി​ച്ചു.

സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​സേ​വ്യ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​ഡോ. സോ​ണി വ​ർ​ഗീ​സ് വ​ട​ശേ​രി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ഖ്യാ​ധ്യാ​പി​ക കെ. ​സാ​ലി , സി​സ്റ്റ​ർ സോ​ണി​യ എ​സ്എ​ച്ച്, ജോ​യി​സ് സ​ക്ക​റി​യ, ജോ​ർ​ജ് സി​റി​യ​ക്ക്, ജ​സ്റ്റി​ൻ മം​ഗ​ല​ത്ത്, കെ.​ജി. മോ​ഹ​ൻ​ദാ​സ്, ഇ.​എം. നാ​സ​ർ, സെ​യ്റ ജോ, ​അ​ന്ന ജോ​യ്സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൽ​എ​സ്എ​സ് വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു.

District News

പ​യ്യാ​വൂ​ർ വൈ​എം​സി​എ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കു​ടു​ബ​സം​ഗ​മ​വും

പ​യ്യാ​വൂ​ർ: വൈ​എം​സി​എ പ​യ്യാ​വൂ​ർ യൂ​ണി​റ്റി​ലെ 2026-27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും കു​ടും​ബ​സം​ഗ​മ​വും പ​യ്യാ​വൂ​ർ വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്നു. പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ആ​ന്‍റ​ണി പു​ളി​യം​മാ​ക്ക​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് പ​ള്ളി വി​കാ​രി ഫാ. ​ബി​ബി​ൻ അ​ഞ്ചെ​മ്പി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും വൈ​എം​സി​എ നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഡോ. ​കെ.​എം. തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

ക​ണ്ണൂ​ർ സ​ബ് റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ ബെ​ന്നി ജോ​ൺ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം നി​ർ​വ​ഹി​ച്ചു. ക​ണ്ണൂ​ർ സ​ബ് റീ​ജ​ണ​ൽ വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ ടി​ന്‍റു ബി​ജി വ​നി​താ​ഫോ​റം ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി. കോ ഓ​ർ​ഡി​നേ​റ്റ​ർ ജോ​യി തോ​മ​സ് ക​രി​ന്തോ​ളി​ൽ, വൈ​എം​സി​എ നേ​താ​ക്ക​ളാ​യ ജി​യോ ജേ​ക്ക​ബ്, പി.​എ. ബേ​ബി, ജോ​ഷി മാ​ത്യു, പ​യ്യാ​വൂ​ർ വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് ആ​ൻ​സി പു​ളി​യം​മാ​ക്ക​ൽ, ഷി​ജു കു​ന്നു​മ്മേ​ൽ, മാ​ത്യു ടി. ​സ​ഖ​റി​യാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​യ്യാ​വൂ​ർ വൈ​എം​സി​എ സെ​ക്ര​ട്ട​റി സി​ജോ ജോ​സ് മു​ല്ല​ക്ക​രി​യി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: ഷി​ജു കു​ന്നു​മ്മേ​ൽ -പ്ര​സി​ഡ​ന്‍റ്, ഐ​ബീ​ഷ് ബേ​ബി - വൈ​സ് പ്ര​സി​ഡ​ന്‍റ്, മാ​ത്യു ടി. ​സ​ഖ​റി​യാ​സ്-​സെ​ക്ര​ട്ട​റി, ബി​നോ​യി ചി​റ​മാ​ട്ടേ​ൽ -ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, മാ​ത്യു അ​ഗ​സ്റ്റ്യ​ൻ ച​ക്കാം​കു​ന്നേ​ൽ -ട്ര​ഷ​റ​ർ.

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ, ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ അ​വാ​ർ​ഡു​ക​ൾ ന​ല്കി അ​നു​മോ​ദി​ച്ചു. ഐ​ബീ​ഷ് ബേ​ബി, ജോ​സ് മ​ണ്ഡ​പം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. സ്‌​നേ​ഹ​വി​രു​ന്നും ന​ട​ന്നു.

 

District News

ഖ​ദീ​ജ​യെ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു

മ​ല​പ്പ​ട്ടം: തൊ​ഴി​ലു​റ​പ്പ് പ​ണി​ക്കി​ടെ സ്ഫോ​ട​ക വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് കൈ​യ്ക്കും വ​യ​റി​നും പ​രി​ക്കേ​റ്റ് ചി​കി​ത്സ​യ്ക്ക് ശേ​ഷം വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ന്ന പി.​വി. ഖ​ദീ​ജ​യെ മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു.

ചെ​യ​ർ​മാ​ൻ ടി.​പി. മു​ഹ​മ്മ​ദ്, ജ​ന​റ​ൽ​ക​ൺ​വീ​ന​ർ എം.​പി. രാ​ധാ​കൃ​ഷ്ണ​ൻ, കെ.​പി.​ആ​ദം​കു​ട്ടി, സി.​സി. ര​തീ​ശ​ൻ, ഉ​ബൈ​ദ് മൗ​ല​വി, സി.​പി. അ​ബ്ദു​ൾ റ​സാ​ഖ് എ​ന്നി​വ​രാ​ണ് മ​ല​പ്പ​ട്ടം വ​യ​ൽ​ഭാ​ഗ​ത്തെ അ​വ​രു​ടെ വ​സ​തി​യി​ൽ ചെ​ന്നു സ​ന്ദ​ർ​ശി​ച്ച​ത്. സ്ഫോ​ട​ന​ത്തി​ൽ മ​റ്റ് സ്ത്രീ​ക​ൾ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ടാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​ര തു​ക​യും ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

District News

കെ​എ​സ്‌​സി​എ​ഫ് പൊ​തുസ​മ്മേ​ള​നം

ന​ടു​വി​ൽ: ലോ​ക വ​യോ​ജ​ന പീ​ഢ​ന വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൺ ഫോ​റം (കെ​എ​സ്‌​സി​എ​ഫ്) ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ക​ട​ന​വും പൊ​തു​സ​മ്മേ​ള​ന​വും ന​ട​ത്തി. ടി.​കെ. നാ​രാ​യ​ണ​ൻ മെ​മ്മോ​റി​യ​ൽ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​മൊ​യ്തീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​എ​സ്‌​സി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം ഈ​റ്റ​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ ക​പ്പ​ള്ളി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​യോ​ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തും അ​റി​ഞ്ഞി​രി​ക്കേ​ണ്ട​തു​മാ​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് റി​ട്ട. എ​സ്ഐ സി. ​ത​മ്പാ​ൻ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.

ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് വ​യോ​ജ​ന സൗ​ഹൃ​ദ സ​മൂ​ഹ​മാ​ക്കി മാ​റ്റു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വ​യോ​ജ​ന പാ​ർ​ക്കു​ക​ൾ, മ​ന്ദി​ര​ങ്ങ​ൾ എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​നും വ​യോ​ജ​ന ക​ലാ​മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നു​മാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ പി.​പി. മു​സ്ത​ഫ, സി.​സി. രാ​ജ​ൻ, കെ​എ​സ്‌​സി​എ​ഫ് ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം തോ​ണ​ക്ക​ര, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം അ​ഗ​സ്റ്റി​ൻ കു​ള​ത്തൂ​ർ, ഓ​മ​ന, കെ.​സി. ഈ​പ്പ​ൻ, മാ​ത്യു വാ​ഴ​ക്കാ​ല, കു​ടി​യാ​ന്മ​ല എ​സ്ഐ പ്ര​കാ​ശ​ൻ, കെ​എ​സ്‌​സി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യം​ഗം എം.​കെ. രാ​ഘ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ബി​ൽ​ഡിം​ഗ് ഫ​യ​ൽ ക്ലി​നി​ക് ന​ട​പ്പി​ലാ​ക്കും: മേ​യ​ർ

ക​ണ്ണൂ​ർ: കെ​ട്ടി​ട നി​ർ​മാ​ണം സം​ബ​ന്ധി​ച്ച പെ​ൻ​ഡിം​ഗ് ഫ​യ​ലു​ക​ൾ തീ​ർ​ക്കു​ന്ന​തി​ന് ബി​ൽ​ഡിം​ഗ് ഫ​യ​ൽ ക്ലി​നി​ക് ഒ​രാ​ഴ്ച​ത്തേ​യ്ക്ക് ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് മേ​യ​റു​ടെ നി​ർ​ദേ​ശം. ബി​ൽ​ഡിം​ഗ് പെ​ന്‍റിം​ഗ് ഫ​യ​ൽ ക്ലി​നി​ക്കി​ന് ശേ​ഷ​വും, ഫ​യ​ലി​ലെ അ​പാ​ക​ത​ക​ൾ കാ​ര​ണം പ​രി​ഹ​രി​ക്കാ​നാ​വാ​ത്ത ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ച്ച് അ​പാ​ക​ത​ക​ളോ മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ളോ ല​ഭ്യ​മ​ല്ലാ​ത്ത​വ തീ​ർ​പ്പാ​ക്കു​ന്ന​തി​ന് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

കെ ​സ്മാ​ർ​ട്ട് സോ​ഫ്റ്റ്‌​വെ​യ​റി​ൽ ചി​ല സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും ആ​യ​തു പ്ര​കാ​രം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ൽ സൂ​ക്ഷ്മ പ​രി​ശോ​ധ​ന എ​ന്നി​ങ്ങ​നെ ചി​ല വി​ഷ​യ​ങ്ങ​ളി​ൽ സോ​ഫ്റ്റ്‌ വെ​യ​ർ ത​ട​സം നേ​രി​ടു​ന്ന​വ ഐ​കെ​എ​മ്മി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ചു കി​ട്ടു​ന്ന​തി​ന് ക​ത്ത് ന​ൽ​കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റ് അ​പേ​ക്ഷ​ക​ളി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​വു​ന്ന​ത് സം​ബ​ന്ധി​ച്ച് വ്യാ​പ​ക​മാ​യ പ​രാ​തി​ക​ൾ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലൈ​സ​ൻ​സ്ഡ് സൂ​പ്പ​ർ​വൈ​സ​ർ/ എ​ൻ​ജി​നി​യേ​ർ​സ്, കോ​ർ​പ​റേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം എ​ന്നി​വ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റ് അ​പേ​ക്ഷ​ക​ളി​ലെ കാ​ല​താ​മ​സം സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ കൗ​ൺ​സി​ലി​ൽ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് കോ​ർ​പ​റേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​നെ​തി​രേ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്. ഈ ​വി​ഷ​യ​ത്തി​ൽ ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റ് അ​പേ​ക്ഷ​ക​ൾ അ​പാ​ക​ത​ക​ളോ​ടെ സ​മ​ർ​പ്പി​ക്കു​ന്ന​ത് കാ​ര​ണം പ​ല​പ്പോ​ഴും ബി​ൽ​ഡിം​ഗ്‌ ഫ​യ​ലി​ൽ പെ​ന്‍റിം​ഗ് ഉ​ണ്ടാ​കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മേ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്.

യോ​ഗ​ത്തി​ൽ മേ​യ​ർ​ക്കു പു​റ​മെ ഡ​പ്യൂ​ട്ടി മേ​യ​ർ കെ.​പി. താ​ഹി​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ലി​ഷ ദീ​പ​ക്, റി​ഷാം താ​ണ, ശ്രീ​ജ മ​ഠ​ത്തി​ൽ, റി​ജി​ൽ മാ​ക്കു​റ്റി, ഷ​മീ​മ, വി.​കെ. മു​ഹ​മ്മ​ദ​ലി, സോ​നാ ജ​യ​റാം, സെ​ക്ര​ട്ട​റി വി​നു സി ​കു​ഞ്ഞ​പ്പ​ൻ, സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​ർ അ​നി​ത തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

District News

ഇ​രി​ട്ടി ട്രൈ​ബ​ൽ ഹോ​സ്റ്റ​ലി​ൽനി​ന്ന് ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യി

ഇ​രി​ട്ടി: ഇ​രി​ട്ടി ട്രൈ​ബ​ൽ ഹോ​സ്റ്റ​ലി​ൽ നി​ന്നും 15 ഉം17 ​വ​യ​സ് പ്രാ​യ​മു​ള്ള ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ കാ​ണാ​താ​യി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് ഇ​രു​വ​രേ​യും കാ​ണാ​താ​യ​ത്. ഹോ​സ്റ്റ​ലി​ന്‍റെ മ​തി​ൽ ചാ​ടി​ക്ക​ട​ന്ന് ഇ​വ​ർ ഇ​രി​ട്ടി-​ത​ളി​പ്പ​റ​മ്പ് റൂ​ട്ടി​ലേ​ക്ക് പോ​യ​തെ​ന്നാ​ണ് നി​ഗ​മ​നം.

ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രി​ട്ടി പോ​ലീ​സ് കേ​സെ​ടു​ത്തു. പെ​ൺ​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യും വി​വ​ര​ശേ​ഖ​ര​ണ​വും തു​ട​രു​ക​യാ​ണ്. ഇ​വ​രെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ഇ​രി​ട്ടി പോ​ലീ​സി​ലോ സ​മീ​പ​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ ഉ​ട​ൻ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് ഇ​രി​ട്ടി പോ​ലീ​സ് അ​റി​യി​ച്ചു.

 

District News

ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു

കേ​ള​കം: ഈ ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​യു​എ​സ്എ​സ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ കേ​ള​കം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​ദ​രി​ച്ചു. "ആ​ദ​രം 2026' എ​ന്ന പ​രി​പാ​ടി പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ബി​ൻ​സു ക​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജെ​യി​ഷ ഓ​ളാ​ട്ടു​പു​റം, കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷി​ജി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് മൊ​മെ​ന്‍റോ​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ എ​ൻ.​ഐ. ഗീ​വ​ർ​ഗീ​സ്, മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​വി. മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​ൽ​സ് വ​ർ​ഗീ​സ്, മ​ദേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ബി​നി​ത ര​മേ​ശ​ൻ, സ്റ്റാ​ഫ് പ്ര​തി​നി​ധി​ക​ളാ​യ പി.​ജെ. വി​ജി, ഇ.​എ​സ്. സീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ജേ​ക്ക​ബ് ഈ​പ്പ​ൻ, ലി​ഥി​യ ബൈ​ജു എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

 

District News

ഫു​ട്‌​ബോ​ൾ ബോ​ർ​ഡു​ക​ളി​ൽ പു​ക​യി​ല പ​ര​സ്യം: ന​ട​പ​ടി തു​ട​ങ്ങി

ഇ​രി​ട്ടി: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച ഫ്ല​ക്സ് ബോ​ർ​ഡു​ക​ളി​ലെ പു​ക​യി​ല പ​ര​സ്യ​ങ്ങ​ൾ​ക്കെ​തി​രെ അ​രോ​ഗ്യ വ​കു​പ്പ് ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി. പ​രി​ശോ​ധ​ന​യി​ൽ പാ​യം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ബോ​ർ​ഡു​ക​ളി​ൽ പു​ക​യി​ല പ​ര​സ്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഇ​ത്ത​രം ബോ​ർ​ഡു​ക​ൾ സം​ഘാ​ട​ക​ർ സ്വ​യം നീ​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ പു​ക​വ​ലി പ​ര​സ്യ​മു​ള്ള ഭാ​ഗം സ്ഥി​ര​മാ​യി മാ​യ്ക്കാ​നോ നി​ർ​ദേ​ശം ന​ൽ​കി.

നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ കോ​ട്പാ നി​യ​മ​പ്ര​കാ​രം ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. പ​രി​ശോ​ധ​ന​യ്ക്ക് ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സി.​പി.​സ​ലീം നേ​തൃ​ത്വം ന​ൽ​കി. ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ബി​നോ​ജ് സി. ​കു​റ്റി​യാ​നി, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ജി​തി​ൻ ജോ​ർ​ജ്, സ​ന്ദീ​പ് സു​ധാ​ക​ര​ൻ, ജെ​പി​എ​ച്ച്എ​ൻ ദീ​പ, നി​മി​ഷ, ആ​ശാ​വ​ർ​ക്ക​ർ ലീ​ന​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

District News

ന​ഴ്സു​മാ​ർ ലേ​ബ​ർ ഓ​ഫി​സ​റെ ഉ​പ​രോ​ധി​ച്ചു

ക​ണ്ണൂ​ർ: ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​റെ ഉ​പ​രോ​ധി​ച്ചു. ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ എ.​കെ ജ​യ​ശ്രീ​യെ​യാ​ണ് സ​മ​രം ചെ​യ്യു​ന്ന ന​ഴ്സു​മാ​ർ ഇ​ന്ന​ലെ രാ​വി​ലെ ഉ​പ​രോ​ധി​ച്ച​ത്. ആ​ശു​പ​ത്രി​ക​ളി​ൽ മി​നി​മം വേ​ത​നം ന​ൽ​കു​ന്നു​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പി​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

ഐ​എ​ൻ​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷി​ഹാ​ബ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സോ​ഫി​യ ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ ഉ​പ​രോ​ധ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സം​യു​ക്ത സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ റ​ഷീ​ദ് ക​വ്വാ​യി, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജി​ൽ മോ​ഹ​ന​ൻ, അ​ശ്വി​ൻ സു​ധാ​ക​ർ, എം.​കെ. വ​രു​ൺ, റി​ജു ജെ​യ്സ​ൺ തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​രു​ന്നു.

മി​നി​മം വേ​ത​നം ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ക​ണ്ണൂ​രി​ലെ ആ​റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ മേ​യ് 16 ന്ആ​രം​ഭി​ച്ച സ​മ​രം 40 ദി​വ​സം പി​ന്നി​ട്ടു.

 

District News

ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

ഇ​രി​ട്ടി: ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, കു​ടും​ബ​ശ്രീ, മൃ​ഗ​സം​ര​ക്ഷ​ണ​മേ​ഖ​ല എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ കേ​ര​ള ചി​ക്ക​ൻ പ​ദ്ധ​തി​യു​ടെ ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ഇ​രി​ട്ടി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എം.​വി. സ​ര​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബോ​ബി എ​ണ്ണ​ചേ​രി​യി​ൽ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​വി. ജ​യ​ൻ,ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​നൗ​ഷാ​ദ്, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി. ​ഷൈ​മ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ കെ. ​വേ​ലാ​യു​ധ​ൻ, മ​നോ​ജ്‌ എം. ​ക​ണ്ട​ത്തി​ൽ, ഷി​ജി ന​ടു​പ്പ​റ​മ്പി​ൽ, ടി.​പി. മാ​ർ​ഗ​ര​റ്റ്, എ​എ​ച്ച്ഡി​പി​എം അ​ഞ്ജു, ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​വി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ള ചി​ക്ക​ൻ മാ​ർ​ക്ക​റ്റിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് അ​ശ്വി​നി​ദേ​വ്, ഫാം ​സൂ​പ്പ​ർ​വൈ​സ​ർ ഇ​ജാ​സ് ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ർ ക്ലാ​സ് കൈ​കാ​ര്യം ചെ​യ്തു.

 

District News

വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം

കൊ​ള​ക്കാ​ട്: കൊ​ള​ക്കാ​ട് സാ​ന്തോം ഹൈ​സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബു​ക​ളു​ടെ​യും സി​എ​ൽ​എ​പി ഇം​ഗ്ലീ​ഷ് പ്രോ​ഗ്രാ​മി​ന്‍റേ​യും ഉ​ദ്ഘാ​ട​നം ക​ണി​ച്ചാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ചാ​ക്കോ തൈ​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ഭാ​ഷ​ക​ൻ ര​ഞ്ജി​ത്ത് മാ​ർ​ക്കോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​ന്ധു ചി​റ്റേ​രി, ജി​ലു കെ. ​മാ​ണി, ഫാ. ​ആ​ൽ​ബ​ർ​ട്ട് മാ​പ്പി​ള​പ്പ​റ​മ്പി​ൽ, ടോ​മി അ​യി​ലൂ​കു​ന്നേ​ൽ, ബി​ജി മ​നോ​ജ്, സി​സ്റ്റ​ർ പി​ജെ ഷി​ബി, റീ​ഗോ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. വി​വി​ധ ക്ല​ബു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഇം​ഗ്ലീ​ഷ് ഭാ​ഷാ പ്രാ​വീ​ണ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സി​എ​ൽ​എ​പി പ്രോ​ഗ്രാ​മി​നും ച​ട​ങ്ങി​ൽ തു​ട​ക്ക​മാ​യി.

District News

ഏ​ഴു​വ​ർ​ഷ​മാ​യി​ട്ടും പ​ണി​തീ​രാ​തെ ക​ല്യാ​ണ​മ​ണ്ഡ​പം

നെ​ന്മാ​റ: നെ​ന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ല്യാ​ണ​മ​ണ്ഡ​പം- തി​യേ​റ്റ​ർ സ​മു​ച്ച​യ​നി​ർ​മാ​ണം തു​ട​ങ്ങി ഏ​ഴു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി​ട്ടും തീ​രു​ന്നി​ല്ല. കോ​ടി​ക്ക​ണ​ക്കി​നു​രൂ​പ ചെ​ല​വ​ഴി​ച്ച് ആ​രം​ഭി​ച്ച പ​ദ്ധ​തി ഇ​തു​വ​രെ പൂ​ർ​ത്തി​യാ​കാ​ത്ത​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ നി​രാ​ശ​യും പ്ര​തി​ഷേ​ധ​വും ഉ​യ​ർ​ത്തു​ക​യാ​ണ്.

വ​ക്കാ​വ് റോ​ഡി​ൽ നി​ർ​മ​ല ഭ​വ​ൻ സ്കൂ​ളി​നു സ​മീ​പ​മു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 55 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ബ​ഹു​നി​ല കെ​ട്ടി​ട​സ​മു​ച്ച​യം നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​ത്. പ​ഴ​യ പ​ഞ്ചാ​യ​ത്ത് ക​ല്യാ​ണ​മ​ണ്ഡ​പം പൊ​ളി​ച്ചു​നീ​ക്കി​യാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

എ​ന്നാ​ൽ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​ശേ​ഷം പ​ദ്ധ​തി മ​ന്ദ​ഗ​തി​യി​ലാ​വു​ക​യും പി​ന്നീ​ട് ഏ​താ​ണ്ട് നി​ല​ച്ച അ​വ​സ്ഥ​യി​ലാ​കു​ക​യു​മാ​യി​രു​ന്നു. മു​ൻ എം​എ​ൽ​എ കെ. ​ബാ​ബു​വി​ന്‍റെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച 3.35 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ധ​ന​സ്രോ​ത​സ്. ഇ​തി​ൽ ആ​ദ്യ​ഘ​ട്ട​മാ​യി അ​നു​വ​ദി​ച്ച ര​ണ്ടു​കോ​ടി​രൂ​പ വി​നി​യോ​ഗി​ച്ചു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ടാം​ഘ​ട്ട​മാ​യി ഒ​രു കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യു​ള്ള ക​രാ​ർ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും വി​വി​ധ സാ​ങ്കേ​തി​ക- ഭ​ര​ണ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ടു​പോ​കാ​തെ മു​ട​ങ്ങു​ക​യാ​യി​രു​ന്നു. കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കു​ന്ന​ത​ല്ലാ​തെ കാ​ര്യ​മാ​യ നി​ർ​മാ​ണ പു​രോ​ഗ​തി പി​ന്നീ​ടു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. നാ​ലു​നി​ല​വ​രെ ഉ​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ 62 തൂ​ണു​ക​ൾ സ്ഥാ​പി​ച്ചാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ഘ​ട​ന നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

ഏ​ക​ദേ​ശം 10,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​ത്തി​ൽ ഒ​രേ​സ​മ​യം 500 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന വി​ശാ​ല​മാ​യ ഹാ​ൾ, ര​ണ്ടാം​നി​ല​യി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ക​ല്യാ​ണ​മ​ണ്ഡ​പം, താ​മ​സ​സൗ​ക​ര്യ​മു​ള്ള മു​റി​ക​ൾ, മു​ക​ൾ​നി​ല​ക​ളി​ൽ മി​നി തി​യേ​റ്റ​റു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന ബ​ഹു​മു​ഖ സ​മു​ച്ച​യ​മാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്.
കൂ​ടാ​തെ ഭ​ക്ഷ​ണ​ശാ​ല, അ​ടു​ക്ക​ള, അ​നു​ബ​ന്ധ ഹാ​ളു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണ​വും അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് പ​ണി​ക​ൾ നി​ല​ച്ച​ത്. പ​ദ്ധ​തി വൈ​കു​ന്ന​തോ​ടെ കു​റ​ഞ്ഞ ചെ​ല​വി​ൽ പ​ഞ്ചാ​യ​ത്ത് ക​ല്യാ​ണ​മ​ണ്ഡ​പം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കാ​ത്തി​രു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ ക​ടും​ബ​ങ്ങ​ൾ ഏ​റെ നി​രാ​ശ​യി​ലാ​ണ്.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്ന് നെ​ന്മാ​റ എം​എ​ൽ​എ കെ. ​പ്രേ​മ​ൻ അ​റി​യി​ച്ചു. ക​ല്യാ​ണ​മ​ണ്ഡ​പ നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ക​രാ​റു​കാ​ർ, സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് ഉ​ട​ൻ യോ​ഗം വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്നും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കെ​ട്ടി​ടം ജ​ന​ങ്ങ​ൾ​ക്ക് സ​മ​ർ​പ്പി​ക്കു​ക​യാ​ണു ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ തു​ട​ർ​ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ബാ​ക്കി ജോ​ലി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും നെ​ന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​സി.​സി. സു​നി​ൽ വ്യ​ക്ത​മാ​ക്കി.
നി​ർ​മ്മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​തി​നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ന് അ​നു​സൃ​ത​മാ​യി പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റും നി​ര​ക്കു​ക​ളും അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​ർ പ​റ​യു​ന്ന​ത്. ആ​വ​ശ്യ​മാ​യ ഭ​ര​ണാ​നു​മ​തി​ക​ൾ ല​ഭി​ച്ചാ​ൽ മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രാ​റു​കാ​രു​ടെ പ്ര​തി​നി​ധി​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്

 

 

 

District News

വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ൽ പ​ല​യി​ട​ത്തും തെ​രു​വു​വി​ള​ക്കു​ക​ൾ തെ​ളി​യു​ന്നി​ല്ല

വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ൽ മു​ട​പ്പ​ല്ലൂ​ർ ജം​ഗ്ഷ​ൻ ഉ​ൾ​പ്പെ​ടെ പ​ല ഭാ​ഗ​ത്തും തെ​രു​വു​വി​ള​ക്കു​ക​ൾ തെ​ളി​യു​ന്നി​ല്ലെ​ന്നു പ​രാ​തി.

തെ​രു​വു​വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ച​തോ​ടെ ക​രി​പ്പാ​ലി പു​ഴ​യും പ​രി​സ​ര​വും മാ​ലി​ന്യ നി​ക്ഷേ​പ​കേ​ന്ദ്ര​മാ​യി മാ​റി. കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ടാ​ത്ത​തി​നാ​ൽ പു​ഴ​യി​ലും പ​രി​സ​ര​ത്തും ത​ള്ളു​ന്ന മാ​ലി​ന്യ​ചാ​ക്കു​ക​ളും മ​റ്റും ഒ​ഴു​കി പോ​കാ​തെ പു​ഴ​യി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന സ്ഥി​തി​യാ​ണി​പ്പോ​ൾ. ക​രി​പ്പാ​ലി​പു​ഴ മം​ഗ​ലം​പു​ഴ​യി​ൽ ചേ​ർ​ന്നൊ​ഴു​കു​ന്ന പ​ല​യി​ട​ത്തും കു​ടി​വെ​ള​ള പ​ദ്ധ​തി​ക​ളു​മു​ണ്ട്.

എ​ന്നാ​ൽ പു​ഴ മ​ലി​ന​മാ​കു​ന്ന​തു ത​ട​യാ​ൻ പ​ഞ്ചാ​യ​ത്തും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് ക​രി​പ്പാ​ലി പു​ഴ​പ്പാ​ലം ഭാ​ഗ​ത്ത് എ​ല്ലാ തെ​രു​വു​വി​ള​ക്കു​ക​ളും പ്ര​കാ​ശി​ത​മാ​യി​രു​ന്നെ​ങ്കി​ലും പി​ന്നെ​യെ​ല്ലാം ക​ണ്ണ​ട​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ൽ​പ്പെ​ട്ട മ​ണ​ലോ​ടി, ഭ​ഗ​വ​തി​ന​ഗ​ർ, പ്ര​ദേ​ശ​ത്ത് തെ​രു​വ് വി​ള​ക്കു​ക​ൾ തെ​ളി​യാ‍​താ​യി​ട്ടു മാ​സ​മാ​യെ​ന്നും പ​രാ​തി​യു​ണ്ട്. തെ​രു​വു​വി​ള​ക്കു​ക​ൾ തെ​ളി​യി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു കോ​ൺ​ഗ്ര​സ് പ​ന്ത​പ്പ​റ​മ്പ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ര​തീ​ഷ്, മോ​നി​ഷ, സ​ജീ​വ്, എം.​പി. അ​രു​ൺ, എ​ൻ. അ​ഖി​ൽ, എം.​പി. സി​ബി, എം. ​സ​ജീ​വ്, എ​സ്. അ​മ​ൽ, ഷാ​ഹു​ൽ ഹ​മീ​ദ് പ്ര​സം​ഗി​ച്ചു.

District News

പട്ടാന്പിയിൽ ഡെങ്കിപ്പനി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കും

ഷൊ​ർ​ണൂ​ർ: പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധം ച​ർ​ച്ച ചെ​യ്യാ​ൻ പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ അ​ടി​യ​ന്ത​ര ഏ​കോ​പ​ന​യോ​ഗം ചേ​ർ​ന്നു. ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ ടി.​പി. ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം.

വ​ർ​ധി​ച്ചു​വ​രു​ന്ന ഡെ​ങ്കി​പ്പ​നി ഭീ​ഷ​ണി​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നൊ​പ്പം പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ, വ​യ​റി​ള​ക്ക രോ​ഗ​പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള കാ​മ്പ​യി​ൻ, എ​ച്ച്പി​വി വാ​ക്സി​നേ​ഷ​ൻ തു​ട​ങ്ങി​യ വ​രാ​നി​രി​ക്കു​ന്ന പ്ര​ധാ​ന ആ​രോ​ഗ്യ പ​ദ്ധ​തി​ക​ളു​ടെ ആ​സൂ​ത്ര​ണ​വും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വാ​ർ​ഡ് ത​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ ഹ​രി​ത​ക​ർ​മ​സേ​ന, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​സ്‌​ന ഹ​നീ​ഫ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ർ, കൗ​ൺ​സി​ല​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കൂ​ടാ​തെ പ​ട്ടാ​മ്പി താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ൽ സൂ​പ്ര​ണ്ട്, കൊ​പ്പം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (സൂ​പ്ര​ണ്ട്), പി​ആ​ർ​ഒ, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ വാ​ർ​ഡു​ക​ളി​ലെ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, കൃ​ഷി- വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​ർ, വെ​റ്റ​റി​ന​റി ഡോ​ക്ട​ർ, ആ​യു​ർ​വേ​ദം- ഹോ​മി​യോ ഡോ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും സം​യു​ക്ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ക​ർ​മ​പ​ദ്ധ​തി​ക​ൾ​ക്ക് യോ​ഗം രൂ​പം ന​ൽ​കി.

District News

കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ റൂ​ട്ടു​ക​ൾ പു​നഃ​രാ​രം​ഭി​ക്കാൻ എംഎൽഎയുടെ നിവേദനം

മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ടു നി​ന്നും ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ നി​ർ​ത്തി​യ റൂ​ട്ടു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നു കെ. ​പ്രേ​മ​കു​മാ​ർ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

വ​ർ​ഷ​ങ്ങ​ളാ​യി സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന മ​ണ്ണാ​ർ​ക്കാ​ട്- ശ്രീ​കൃ​ഷ്ണ​പു​രം- തൃ​ശൂ​ർ, മ​ണ്ണാ​ർ​ക്കാ​ട്- ശ്രീ​കൃ​ഷ്ണ​പു​രം- ഗു​രു​വാ​യൂ​ർ, മ​ണ്ണാ​ർ​ക്കാ​ട്- ശ്രീ​കൃ​ഷ്ണ​പു​രം- അ​മ്പ​ല​പ്പാ​റ വ​ഴി ഒ​റ്റ​പ്പാ​ലം റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ റൂ​ട്ട് പു​നഃ​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ഗ​താ​ഗ​ത​മ​ന്ത്രി സി.​പി. ജോ​ണി​നു എം​എ​ൽ​എ ക​ത്തു​ന​ൽ​കി. റൂ​ട്ടു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്നു മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു.

District News

വ​ണ്ടി​ത്താ​വ​ളം ബ​സ് സ്റ്റാ​ൻ​ഡി​ന​ക​ത്ത് അ​ന​ധി​കൃ​ത വാ​ഹ​ന​പാ​ർ​ക്കിം​ഗ്

വ​ണ്ടി​ത്താ​വ​ളം: ബ​സ് സ്റ്റാ​ൻ​ഡി​ന​ക​ത്ത് ച​ര​ക്കു​ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​ത​ര​വാ​ഹ​ന​ങ്ങ​ൾ പ​തി​വാ​യി പാ​ർ​ക്കു​ചെ​യ്യു​ന്ന​തി​ൽ പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു യാ​ത്ര​ക്കാ​ർ.

മു​ൻ​പ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​രു​ന്ന​ത്. നി​ല​വി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​തി​നാ​ൽ വ​ണ്ടി​ത്താ​വ​ള​ത്തെ​ത്തി തി​രി​ച്ചു​പോ​വു​ന്ന ബ​സു​ക​ൾ​ക്കു പാ​ർ​ക്ക് ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യു​ണ്ട്.

സ്റ്റാ​ൻ​ഡി​ന​ക​ത്ത് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നു സൗ​ക​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​രു​പ​ത്തി​യ​ഞ്ചി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ പ​തി​വാ​യി സ്റ്റാ​ൻ​ഡി​ലെ​ത്തു​ന്നു​ണ്ട്. സ്റ്റാ​ൻ​ഡി​ൽ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ പെ​ട്രോ​ൾ പ​മ്പു​ക​ളി​ലും, റോ​ഡ​രി​കി​ലു​മാ​ണ് ബ​സു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് .

 

District News

കൊല്ലങ്കോട് പോ​ലീ​സ് സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ വാ​ഹ​ന​ങ്ങ​ൾ തു​രു​ന്പെ​ടു​ത്തു നശിക്കുന്നു

 

കൊ​ല്ല​ങ്കോ​ട്: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കോ​മ്പൗ​ണ്ടി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ തു​രു​ന്പെ​ടു​ത്തു ന​ശി​ക്കു​ന്നു.
വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലും വി​വി​ധ ക​ള്ള​ക്ക​ട​ത്തു കേ​സു​ക​ളി​ലും പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളാ​ണി​വ​യെ​ല്ലാം.

പ​ല വാ​ഹ​ന​ങ്ങ​ളു​ടേ​യും കോ​ട​തി​വ്യ​വ​ഹാ​രം ക​ഴി​ഞ്ഞ​താ​ണ്. ദീ​ർ​ഘ​കാ​ലം ഉ​പ​യോ​ഗി​ക്കാ​ത്ത​തി​നാ​ൽ ഇ​നി ഓ​ടി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന​തി​നാ​ൽ ഉ​ട​മ​ക​ളെ​ത്താ​താ​ണ് കോ​മ്പൗ​ണ്ടി​ൽ വാ​ഹ​നം നി​റ​യാ​ൻ കാ​ര​ണം.

സ്ഥ​ലം മു​ട​ക്കി​യാ​യ വാ​ഹ​ന​ങ്ങ​ൾ ലേ​ലം ചെ​യ്തു വി​ൽ​ക്ക​ണ​മെ​ന്നാ​ണ് ജ​ന​കീ​യാ​വ​ശ്യം. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​വ​ർ​ക്ക് വാ​ഹ​നം നി​ർ​ത്താ​ൻ സ്ഥ​ല​മി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ട്. സ്റ്റേ​ഷ​നു മു​ന്നി​ലെ റോ​ഡ് തി​ര​ക്കേ​റി​യ​താ​യ​തി​നാ​ൽ പു​റ​ത്തും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​നാ​കി​ല്ല.

District News

ക​ന്നാ​സു​ക​ളി​ൽ ഇ​ന്ധ​ന​വി​ത​ര​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നു ക​ർ​ഷ​ക​ർ

ചി​റ്റൂ​ർ: പ​മ്പു​ക​ളി​ൽ​നി​ന്നും ക​ന്നാ​സു​ക​ളി​ലും, ചെ​റി​യ കാ​നു​ക​ളി​ലും ഡീ​സ​ൽ, പെ​ട്രോ​ൾ എ​ന്നി​വ ല​ഭി​ക്കാ​ത്ത​തു ക​ർ​ഷ​ക​ർ​ക്കു ദു​രി​ത​മാ​യി. കൃ​ഷി​പ്പ​ണി​ക്കു കൊ​ണ്ടു​വ​രു​ന്ന ട്രാ​ക്ട​ർ, മ​ണ്ണു​മാ​ന്തി​യ​ന്ത്രം അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കു മ​തി​യാ​യ ഇ​ന്ധ​നം ല​ഭ്യ​മാ​കാ​ത്ത​താ​ണ് ദു​രി​ത​കാ​ര​ണം.

നി​ല​വി​ൽ വാ​ഹ​നം നേ​രി​ട്ടെ​ത്തി​ച്ചു മാ​ത്ര​മേ ഇ​ന്ധ​നം നി​റ​യ്ക്കാ​നാ​കൂ എ​ന്ന​താ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ബ​ന്ധ​ന. പാ​ട​ത്തു പ​ണി​ക്കി​ടെ ഇ​ന്ധ​നം തീ​ർ​ന്നാ​ൽ ക​ന്നാ​സു​ക​ളി​ൽ വാ​ങ്ങി​യെ​ത്തി​ച്ചു നി​റ​യ്ക്കു​ന്ന പ​തി​വ് ഇ​തോ​ടെ അ​വ​താ​ള​ത്തി​ലാ​യി. കൃ​ഷി​പ്പ​ണി​ക്കു​ള്ള വാ​ഹ​ന​ങ്ങ​ളെ​ങ്കി​ലും നി​ബ​ന്ധ​ന​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

District News

കൊ​ഴി​ഞ്ഞാ​ന്പാ​റ ഭാ​ര​ത​മാ​താ കോ​ള​ജി​ൽ ബി​രു​ദ​ദാ​ന ച​ട​ങ്ങ്- ഗ്രാ​ഡ്സ് പ​രേ​ഡ്

കൊ​ഴി​ഞ്ഞാ​ന്പാ​റ: ഭാ​ര​ത​മാ​താ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ൽ 2023- 2026 ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ബി​രു​ദ​ദാ​ന ച​ട​ങ്ങാ​യ ഗ്രാ​ഡ്സ് പ​രേ​ഡ് സം​ഘ​ടി​പ്പി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. പോ​ൾ തെ​ക്ക​ന​ത്ത് സി​എം​ഐ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ പ്രേ​ഷി​ത പ്രോ​വി​ൻ​സി​ന്‍റെ വി​കാ​ർ പ്രൊ​വി​ൻ​ഷ്യ​ലാ​യ ഫാ. ​ജോ​ബി ചാ​ക്കാ​ല​ക്ക​ൽ സി​എം​ഐ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ഫാ.​ഡോ. പോ​ൾ തെ​ക്ക​ന​ത്ത് ബി​രു​ദ​ദാ​ന സ​ന്ദേ​ശം​ന​ൽ​കി. ഫാ. ​കി​ര​ണ്‍ അ​ര​ങ്ങ​ശേ​രി സി​എം​ഐ ആ​ശം​സ​ക​ൾ നേ​ർ​ന്നു. തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ബി​രു​ദ​ധാ​രി​ക​ൾ​ക്കു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

 

District News

ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു

പാ​ല​ക്കാ​ട്: ഒ​ലീ​വി​യ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട ന​ടു​പ്പ​തി സ​ഞ്ജീ​വി​നി സ്വ​യം​സ​ഹാ​യ​സം​ഘ​വും ആ​ല​പ്പു​ഴ​യി​ലെ മ​ത്സ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​യ ഐ​എ​ൽ​സി​സി​യും ത​മ്മി​ലു​ള്ള ധാ​ര​ണാ​പ​ത്രം പാ​ല​ക്കാ​ട്ടെ ഒ​ലീ​വി​യ ഫൗ​ണ്ടേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​പ്പു​വ​ച്ചു.

ഐ​എ​ൽ​സി​സി​യു​ടെ നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ സു​നി​ൽ ജേ​ക്ക​ബും, ന​ടു​പ്പ​തി സ​ഞ്ജീ​വി​നി പ്ര​സി​ഡ​ന്‍റാ​യ രാ​ജാ​ത്തി​യും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു. ‘കാ​ടു​മു​ത​ൽ ക​ട​ൽ​വ​രെ’ എ​ന്ന വി​ശാ​ല​മാ​യ ആ​ശ​യ​ത്തി​ന് രൂ​പം​ന​ൽ​കു​ന്ന ഒ​ലീ​വി​യ ഫൗ​ണ്ടേ​ഷ​ന്‍റെ സു​പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് ഈ ​സ​ഹ​ക​ര​ണം. ക​ട​ൽ​മ​ത്സ്യ​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​വു​ള്ള പാ​ല​ക്കാ​ടു​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​യി​ലേ​ക്ക് ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് മ​ത്സ്യം സം​ഭ​രി​ച്ച് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റു​ക​യും ഐ​എ​ൽ​സി​സി​യു​മാ​യി സ​ഹ​ക​രി​ച്ച് നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ണ​ക്കി ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ബൃ​ഹ​ത് പ​ദ്ധ​തി​ക്കാ​ണ് ഇ​തി​ലൂ​ടെ തു​ട​ക്ക​മാ​കു​ന്ന​ത്.

അ​തോ​ടൊ​പ്പം സ​ഞ്ജീ​വി​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ക്കു​ന്ന ട്രൈ​ബ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ കേ​ര​ള​ത്തി​ലെ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ വി​പ​ണ​നം ചെ​യ്യു​ന്ന​തി​നും ഈ ​കൂ​ട്ടാ​യ്മ വ​ഴി​യൊ​രു​ക്കും. ന​ടു​പ്പ​തി​യി​ലെ കാ​ർ​ഷി​ക​വി​ള​ക​ളെ മ​യി​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ആ​ല​പ്പു​ഴ​യി​ലെ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ഉ​പ​യോ​ഗി​ച്ചു പ​ഴ​കി​യ മ​ത്സ്യ​വ​ല​ക​ൾ പു​ന​രു​പ​യോ​ഗി​ക്കു​ന്ന പ​ദ്ധ​തി​യും ഈ ​സ​ഹ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കും. ഒ​ലീ​വി​യ ഫൗ​ണ്ടേ​ഷ​ൻ സി​ഇ​ഒ അ​ജി​ത്കു​മാ​ർ വ​ർ​മ്മ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ ചീ​ഫ് പ്രോ​ജ​ക്ട് മാ​നേ​ജ​ർ ഗൗ​തം രാ​മ​കൃ​ഷ്ണ​ൻ പ​ങ്കെ​ടു​ത്തു.

District News

ആ​ദ്യ​ദൗ​ത്യം വി​ജ​യി​ച്ച​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്

വ​ട​ക്ക​ഞ്ചേ​രി: ടൗ​ൺ​റോ​ഡി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി ന​ട​ക്കാ​തി​രു​ന്ന വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ൽ ന​ട​പ​ടി പോ​ലീ​സ് ഇ​ട​പെ​ട​ലു​ക​ളോ മ​റ്റു വി​വാ​ദ​ങ്ങ​ളോ ഇ​ല്ലാ​തെ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ ഭ​ര​ണ​സ​മി​തി.

മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം ഭ​ര​ണം ല​ഭി​ച്ചു കു​റ​ഞ്ഞ​മാ​സ​ങ്ങ​ൾ കൊ​ണ്ടു​ത​ന്നെ ആ​ദ്യ​ദൗ​ത്യം ല​ഹ​ള​ക​ളി​ല്ലാ​തെ വി​ജ​യി​പ്പി​ക്കാ​നാ​യ​തു ഭ​ര​ണ​സ​മി​തി​ക്ക് നേ​ട്ട​മാ​കും.

മു​ന്നോ​ട്ടു​ള്ള ടൗ​ൺ​വി​ക​സ​ന ന​ട​പ​ടി​ക​ൾ​ക്ക് ഇ​തു ഊ​ർ​ജ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ടൗ​ണി​ലെ അ​ന​ധി​കൃ​ത ഓ​ട്ടോ​സ്റ്റാ​ൻ​ഡു​ക​ൾ ഒ​ഴി​വാ​ക്ക​ലും ടൗ​ൺ​റോ​ഡി​ലൂ​ടെ ടു​വേ ബ​സ് സ​ർ​വീ​സ് ഉ​ൾ​പ്പെ​ടെ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും ഭ​ര​ണ​സ​മി​തി​ക്ക് ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ ല​ഭി​ക്കും.
ഫു​ട്പാ​ത്തു​ക​ളി​ലേ​ക്ക് ഇ​റ​ക്കി​യ വെ​യി​ൽ- മ​ഴ​മ​റ​ക​ളും വ​ഴി​യി​ലേ​ക്കു ക​ച്ച​വ​ട​സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കി​വ​യ്ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നു​മു​ള്ള ട്രാ​ഫി​ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ങ്ങ​ളും ന​ട​പ്പി​ലാ​ക്കാ​ൻ ഇ​നി ബു​ദ്ധി​മു​ട്ടു​ണ്ടാ​കി​ല്ല.

ടൗ​ണി​ലെ കു​ത്ത​ഴി​ഞ്ഞ ട്രാ​ഫി​ക് സം​വി​ധാ​നം ശ​രി​പ്പെ​ടു​ത്തി​യെ​ടു​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ​ഘ​ട്ട ചു​വ​ടു​വ​യ്പ്പ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ൽ ദൗ​ത്യം ന​ട​ന്ന​ത്. ഇ​തു സ​മാ​ധാ​ന​പ​ര​മാ​യി വി​ജ​യി​പ്പി​ക്കാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കും സെ​ക്ര​ട്ട​റി ടി.​എ​സ്. അ​ഭി​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഉ​മ്മ​ർ ഫാ​റൂ​ഖ് തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാ​മു​ണ്ട്.

എ​ല്ലാ​റ്റി​നും ചു​ക്കാ​ൻ പി​ടി​ച്ച കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ല്യാ​സ് പ​ടി​ഞ്ഞാ​റെ​ക്ക​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ​ക്കും ഈ ​ക്രെ​ഡി​റ്റ് അ​വ​കാ​ശ​പ്പെ​ടാ​നാ​കും.
ടൗ​ൺ റോ​ഡി​ലെ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​നെ​തി​രേ സ​മ​രം ന​യി​ച്ച​വ​ർ​ത​ന്നെ പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശി​ച്ച പ​ഴ​യ ദി​വ​സ​ച്ച​ന്ത സ്ഥ​ല​ത്തേ​ക്ക് ക​ച്ച​വ​ടം​മാ​റ്റാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ആ​ശ​ങ്ക​ക​ളു​ടെ കാ​ർ​മേ​ഘ​ങ്ങ​ൾ അ​ക​ന്ന് സ​ഹ​ക​ര​ണ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യി​ലേ​ക്കു മാ​റി​യ​ത്.

വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്ക​ല​ല്ല ചെ​യ്യു​ന്ന​ത് പു​ന​ര​ധി​വ​സി​പ്പി​ക്ക​ലാ​ണെ​ന്ന പ്ര​സി​ഡ​ന്‍റി​ന്‍റെ പ​ത്ര​പ്ര​സ്താ​വ​ന​യും സ​മ​ര​ക്കാ​രെ ത​ണു​പ്പി​ക്കാ​ൻ സ​ഹാ​യ​ക​മാ​യി. പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ച്ച​വ​ട​ക്കാ​ർ​ക്ക് അ​നു​വ​ദി​ച്ച പ്ലോ​ട്ടി​ന്‍റെ ടോ​ക്ക​ൺ​വി​ത​ര​ണം ഇ​ന്ന​ലെ ന​ട​ന്നു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​സാ​ദ് പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന വി.​ജെ. ഹു​സൈ​നാ​ർ​ക്ക് ടോ​ക്ക​ൺ ന​ൽ​കി​യാ​ണ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല ടീ​ച്ച​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മാ​രാ​യ ബി. ​മ​ഞ്ജു​ള, അം​ബി​ക​വ​ല്ലി ടീ​ച്ച​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. ഉ​മ്മ​ർ ഫാ​റൂ​ഖ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ദീ​പ ബൈ​ജു, ലൈ​ല കാ​സിം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

നെ​ല്ലു​സം​ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കു​ന്നെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ്

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ നെ​ല്ലു​സം​ഭ​ര​ണം അ​ട്ടി​മ​റി​ക്കാ​ൻ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കു​ന്ന​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ ആ​രോ​പി​ച്ചു. ഡി​സി​സി ഓ​ഫീ​സി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​ആ​ർ​എ​സ് കൊ​ടു​ത്ത നെ​ല്ലു​വ​രെ വീ​ണ്ടും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന വാ​ദ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​യ​ർ​ത്തു​ന്ന​ത്. കൊ​ടും​ചൂ​ടി​ൽ ഈ​ർ​പ്പ​മി​ല്ലാ​ത്ത നെ​ല്ലാ​യി​ട്ടു​കൂ​ടി വീ​ണ്ടും അ​ള​ക്കാ​നാ​ണ് തി​ടു​ക്കം കാ​ണി​ച്ച​ത്. ക​ർ​ഷ​ക​ർ​ക്കു കൊ​ടു​ക്കാ​നു​ള്ള പ​ണം വൈ​കി​പ്പി​ക്കു​ക എ​ന്ന ഒ​രൊ​റ്റ ല​ക്ഷ്യം മാ​ത്ര​മാ​യി​രു​ന്നു ഇ​തി​നു​പി​ന്നി​ൽ. കേ​ര​ള​ത്തി​ലെ 13 ജി​ല്ല​ക​ളി​ലും സ​ർ​ക്കാ​ർ നേ​രി​ട്ടു ക​ർ​ഷ​ക​ർ​ക്ക് പ​ണം​കൊ​ടു​ക്കു​ന്പോ​ൾ പാ​ല​ക്കാ​ടു​മാ​ത്രം അ​തു സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ​ണം​കൊ​ടു​ക്കാ​ൻ സം​ഘ​ങ്ങ​ൾ ത​യാ​റാ​യി​രു​ന്നെ​ങ്കി​ലും രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു ക​ഴി​ഞ്ഞി​ല്ല. ഇ​തി​നാ​ലാ​ണ് നെ​ല്ലു​സം​ഭ​ര​ണ​തു​ക ന​ൽ​കാ​ൻ കാ​ല​താ​മ​സം നേ​രി​ട്ട​ത്. മേ​യ് 15 വ​രെ​യു​ള്ള സം​ഭ​ര​ണ​വി​ല​യാ​ണ് ഇ​പ്പോ​ൾ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ഇ​തി​നു​ശേ​ഷം അ​ടു​ത്ത​ഘ​ട്ടം വി​ത​ര​ണം ചെ​യ്യും. വ​രു​ന്ന സീ​സ​ണ്‍​മു​ത​ൽ നെ​ല്ല​ള​ന്ന് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ സം​ഭ​ര​ണ​വി​ല ന​ൽ​കു​ന്ന സം​വി​ധാ​ന​മു​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​ഞ്ഞ​തു​പോ​ലെ നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല 35 രൂ​പ​യാ​യി ഉ​യ​ർ​ത്തു​മെ​ന്നും എ. ​ത​ങ്ക​പ്പ​ൻ വ്യ​ക്ത​മാ​ക്കി.

നെ​ല്ലി​ന്‍റെ വി​ല കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ക്കു​ന്പോ​ൾ എ​ൽ​ഡി​എ​ഫ് കു​റ​യ്ക്കു​ക​യാ​ണു ചെ​യ്ത​ത്. ഇ​നി അ​തു​ണ്ടാ​വി​ല്ല. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ത്തു​വെ​ന്നും ഇ​തി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ദ്യ ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ക എ​ന്ന​താ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യം. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. വീ​ര്യം കു​റ​ഞ്ഞ മ​ദ്യം എ​ന്ന​ത് എ​ൽ​ഡി​എ​ഫ് വി​ഭാ​വ​നം ചെ​യ്ത​താ​ണ്. ഇ​തി​ന് അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ മാ​റ്റം വ​രു​മെ​ന്നു മു​ഖ്യ​മ​ന്ത്രി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ​ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും യു​ഡി​എ​ഫും സ​ർ​ക്കാ​രും ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ത​ങ്ക​പ്പ​ൻ പ​റ​ഞ്ഞു.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up